നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൗമ്യ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ; ഞെട്ടല്‍ മാറാതെ കുടുംബം

  സൗമ്യ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ; ഞെട്ടല്‍ മാറാതെ കുടുംബം

  ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

  സൗമ്യ സന്തോഷ്

  സൗമ്യ സന്തോഷ്

  • Share this:
   വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഭാര്യയെ പുകപടലങ്ങൾ മൂടുന്നത് കണ്ട ഞെട്ടലിലാണ് ഇടുക്കി സ്വദേശി സന്തോഷ്. കഴിഞ്ഞ ദിവസം ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവാണ് സന്തോഷ്. ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിന് മുകളിലേക്ക് മിസൈൽ പതിക്കുന്നത്.

   ആക്രമണം ഉണ്ടാകുന്നതിന് ഏതാനും നിമിഷം മുമ്പാണ് സൗമ്യ ഭർത്താവിനെ വിളിച്ചത്. പുറത്ത് പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ബോംബുകൾ വീഴുന്നുണ്ടെന്നുമാണ് പറഞ്ഞത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ് വിളിക്കുകയെന്നറിയില്ലെന്നും കരഞ്ഞു കൊണ്ടാണ് യുവതി പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെയാണ് സൗമ്യയുടെ ജീവനെടുത്ത മിസൈൽ ആക്രമണം ഉണ്ടായത്.

   Also Read-ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

   സംസാരിച്ച് നിൽക്കുന്നതിനിടെ വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്ക് പതിക്കുന്നതും പിന്നീട് കുറെ പുകയും മാത്രമാണ് സന്തോഷിന് കാണാനായതെന്നാണ് ഇയാളുടെ സഹോദരൻ സജിയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. വൈകാതെ ഫോണ്‍ ഓഫായി അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയതുമില്ല. കുറച്ചു നേരം കഴിഞ്ഞ ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സന്തോഷിന്‍റെ സഹോദരി ഷേർളിയാണ് വീട്ടിൽ വിളിച്ച് അപകടവിവരം അറിയിച്ചത്.

   ഇസ്രയേലിലെ അഷ്ക ലോണിൽ (ashkelon) കെയർ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്.  ഇവർ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും ആക്രമണത്തിൽ മരിച്ചു. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിലേക്ക് വന്നത്. ഈ വർഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.

   Also Read-ഇടിമിന്നൽ സൂക്ഷിക്കുക; തെക്കൻ കേരളത്തിൽ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം

   ഇതിനിടെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിൻ്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്.

   കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശൻ്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്.
   Published by:Asha Sulfiker
   First published: