കോതമംഗലം കോട്ടപ്പടിയില്‍ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകനും മരുമകളും നിലവറയില്‍ പൂട്ടിയിട്ട വൃദ്ധമാതാവിനെ കേരള വനിതാ കമ്മീഷന് സന്ദര്‍ശിച്ചു. അധ്യക്ഷ എം സി ജോസഫൈനും കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജിയുമാണ് സന്ദര്‍ശിച്ചത്. വൃദ്ധമാതാവിന്റെ മൊഴി കമ്മീഷന് രേഖപ്പെടുത്തി. കോട്ടപ്പടി സി ഐ യോട് വൃദ്ധയുടെ സംരക്ഷണവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരോപണ വിധേയരായ മകനെയും മരുമകളെയും കമ്മീഷന് വിളിച്ചു വരുത്തും. ആര് ഡി ഒ യോട് റിപ്പോര്‍ട്ട് തേടുമെന്നും എം. സി. ജോസഫൈന് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന് നേരത്തേ സ്വമേധയാ കേസെടുത്ത് പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു.നിലവറയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വൃദ്ധ. മാധ്യമ വാര്‍ത്ത കളുടെ അടിസ്ഥാനത്തിലാണ് നടപടി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.