നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്ത്രീധനത്തിന്റെ പേരിൽ പാലക്കാട് അമ്മയേയും കുഞ്ഞിനേയും വീട്ടിൽ നിന്ന് പുറത്താക്കി; ഇടപെട്ട് വനിതാ കമ്മീഷൻ

  സ്ത്രീധനത്തിന്റെ പേരിൽ പാലക്കാട് അമ്മയേയും കുഞ്ഞിനേയും വീട്ടിൽ നിന്ന് പുറത്താക്കി; ഇടപെട്ട് വനിതാ കമ്മീഷൻ

  ഭർത്താവ് വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് യുവതിയും മൂന്ന് മാസം പ്രായമായ കുഞ്ഞും ഒരാഴ്ച്ചയായി വീടിന്റെ സിറ്റൗട്ടിലായിരുന്നു താമസിക്കുന്നത്.

  ശ്രുതിയും കുഞ്ഞും

  ശ്രുതിയും കുഞ്ഞും

  • Share this:
   പാലക്കാട്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയേയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടൽ. പാലക്കാട് ധോണിയിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയത്. യുവതിയെ വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

   തുടർന്ന് യുവതിയുടേയും കുഞ്ഞിന്റേയും സംരക്ഷണത്തിനായി വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷൻ നിർദേശം നൽകി.

   ഭർത്താവ് വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് പത്തനംതിട്ട സ്വദേശി ശ്രുതിയും മൂന്ന് മാസം പ്രായമായ കുഞ്ഞും ഒരാഴ്ച്ചയായി വീടിന്റെ സിറ്റൗട്ടിലായിരുന്നു താമസിക്കുന്നത്. സംഭവത്തിൽ ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
   You may also like:ഉത്ര കൊലക്കേസ്: എലിയെ പിടിക്കാൻ പാമ്പിനെ നൽകി എന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം; എതിർത്ത് പ്രോസിക്യൂഷൻ

   ഒരു വർഷം മുമ്പാണ് ശ്രുതിയും മനു കൃഷ്ണനും വിവാഹിതരായത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഈ മാസം ഒന്നിനാണ് ശ്രുതി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി.

   You may also like:പാലക്കാട് ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ്; പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

   ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമായി വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായാണ് യുവതിയുടേയും മാതാപിതാക്കളുടേയും പരാതി.

   സ്ഥലം ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഭാര്യയേയും കുഞ്ഞിനേയും വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
   Published by:Naseeba TC
   First published:
   )}