HOME » NEWS » Kerala »

'പൗരത്വ ഭേദഗതി നിയമം ഒരുകാരണവശാലും നടപ്പാക്കില്ല'; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി വിജയൻ

ഇടത് ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ‌്‌ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആർഎസ്എസിന്റെ അതേ പ്രവർത്തികളെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എൽഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: February 13, 2021, 7:40 PM IST
'പൗരത്വ ഭേദഗതി നിയമം ഒരുകാരണവശാലും നടപ്പാക്കില്ല'; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി വിജയൻ
pinarayi vijayan
  • Share this:
കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം. ഇടത് ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ‌്‌ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആർഎസ്എസിന്റെ അതേ പ്രവർത്തികളെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എൽഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സിഎഎ പ്രകാരം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടികൾ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച ശേഷം തുടങ്ങുമെന്ന് അമിത്ഷാ ബംഗാളിൽ പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്. ഇപ്പോള്‍ നടപ്പാക്കിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍.ഡി.എഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണ്. വര്‍ഗീയതയെ പൂര്‍ണമായും തൂത്തുമാറ്റണം.

ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read 'നിയമ നിർമ്മാണം നടത്തണം'; പിൻവാതിൽ നിയമനം ലോക്‌സഭയിൽ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ബിജെപി ഒരുക്കുന്ന കാര്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ എന്തൊരു താത്പര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ന് ഓര്‍ക്കണം. ഒരു എംഎല്‍എ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: February 13, 2021, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories