കൊച്ചി: ശബരിമലയിൽ ഹൈക്കോടതി നിയമിച്ച നിരീക്ഷണസമിതിക്ക് എതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. നിരീക്ഷണ സമിതി പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നെന്ന് സംസ്ഥാനം ഹർജിയിൽ പറയുന്നു.
പൊലീസിന്റെ അധികാരത്തിൽ ജുഡിഷ്യൽ ഇടപെടൽ ഉണ്ടായിരിക്കുകയാണെന്നും നിരീക്ഷണസമിതിയെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പഠിക്കാനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നടപടി ശരിയല്ലെന്ന നിലപാടാണ് സുപ്രീംകോടതിക്ക് ഉള്ളത്.
യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചത് ശരിയല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഹൈക്കോടതിയുടെ ഈ തീരുമാനം ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കും. ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാർ വാദിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.