കോവിഡ് മഹാമാരി തളര്‍ത്തിയ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്കി കേരളത്തിലെ ആദ്യത്തെ കാരവാന് ടൂറിസം പാര്‍ക്ക് വാഗമണ്ണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്രാക് എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച പാര്‍ക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാദ് ഉദ്ഘാടനം ചെയ്തു.
കോവിഡ് സാഹചര്യത്തില്‍ പുറത്തിറങ്ങി വിനോദയാത്ര നടത്താന്‍ മടിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായി കാരവാനില്‍ താമസിച്ച് യാത്ര നടത്തുന്നതിനാണ് കാരവാന് ടൂറിസം സംസ്ഥാനത്ത് ആരംഭിച്ചത്. ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകള്‍ ഉപയോഗിച്ച് യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനില്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകൾ ചിലയിടങ്ങളിൽ നിർത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാൻ പാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ യാത്ര ചെയ്ത് സ്ഥലങ്ങൾ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം.
2 കാരവാനുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വാഗമണ്ണിലെ പാര്‍ക്കില്‍ നിലവിലുള്ളത്. ഘട്ടംഘട്ടമായി വികസിപ്പിച്ച് 12 വാഹനങ്ങൾ പാർക്കു ചെയ്യാനുളള സൗകര്യമൊരുക്കും. കാരവാനുകൾ പാർക്ക് ചെയ്യുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വെള്ളം നിറക്കാനുമുള്ള ഇടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചു. ക്യാമ്പ് ഫയറിനുള്ള സൗകര്യവും ലഭ്യമാണ്. പാർക്കുകൾ ക്രമീകരിക്കുന്നതിന് ടൂറിസം വകുപ്പ് സബ്സിഡിയും നൽകുന്നുണ്ട്.
ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾക്ക് പ്രവര്‍ത്തന അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ പാര്‍ക്ക് അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണ ജീവിതം മനസിലാക്കി ആസ്വദിക്കാനുള്ള അവസരം കാരവാന് ടൂറിസത്തിന്റെ ഭാഗമാണ്. കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കെ. സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍
തിരുവനന്തപുരം: കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന് (K satchithanandan) കേരള സാഹിത്യ അക്കാദമി (kerala sahithya academy) അധ്യക്ഷനാകും.
1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു.അഞ്ച് തവണ അദ്ദേഹം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
1946-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് കെ. സച്ചിദാനന്ദന്റെ ജനനം.അധ്യാപകന്, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്നോ'വില്‍ പരിഭാഷാവകുപ്പ് പ്രൊഫസര്‍, ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.