HOME » NEWS » Kerala » KERALAS MOVE TO SLASH COVID MEDICAL EQUIPMENT INCLUDING PPE SHOULD NOT BE AIMED AT APPLAUSE SAYS V MURALEEDHARAN

'പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത്'; വി മുരളീധരന്‍

കുറഞ്ഞവില നിശ്ചയിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാനസര്‍ക്കാരിനുണ്ട്

News18 Malayalam | news18-malayalam
Updated: May 16, 2021, 5:34 PM IST
'പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത്'; വി മുരളീധരന്‍
വി മുരളീധരൻ
  • Share this:
തിരുവനന്തപുരം: പിപഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികകളുടെ വിലകുത്തനെ കുറച്ച നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആരോഗ്യ മേഖലയ്ക്കുള്ള ആശങ്ക കാണാതെ പോകരുതെന്നും ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് പ്രതിരോധ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കി സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഇവ വാങ്ങി വിതരണം ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മുരളീധരന്‍ പറഞ്ഞു. കുറഞ്ഞ വലിയില്‍ വാങ്ങുന്ന പ്രതിരോധ സാമഗ്രികള്‍ ഏത് കമ്പനിയാണ് നിര്‍മ്മിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read-മുല്ലപ്പള്ളിയുടെ പേരില്‍ പണപ്പിരിവ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത്.പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആരോഗ്യമേഖലയ്ക്കുള്ള ആശങ്ക കാണാതെ പോവരുത്.

കുറഞ്ഞവില നിശ്ചയിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാനസര്‍ക്കാരിനുണ്ട്.
സിവില്‍ സപ്ലൈസ് വകുപ്പാണ് പിപിഇ കിറ്റ്, മാസ്‌ക്, സര്‍ജിക്കല്‍ ഗൗണ്‍, ഓക്‌സിജന്‍ മാസ്‌ക് തുടങ്ങി എല്ലാ പ്രതിരോധ ഉപകരണങ്ങളുടെയും വില നിശ്ചയിച്ചിരിക്കുന്നത്.

ഗുണനിലവാരത്തിലെ ചെറിയ വിട്ടുവീഴ്ച പോലും വലിയ ദുരന്തങ്ങള്‍ക്കിടയാക്കും. പ്രത്യേകിച്ചും കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ ജീവനാണ് കൂടുതല്‍ അപകടത്തിലാവുക.

ഗുണനിലവാരം ഉറപ്പാക്കി സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഇവ വാങ്ങി വിതരണം ചെയ്യുന്നതായിരിക്കും ഉചിതം. കുറഞ്ഞ വിലയില്‍ വാങ്ങുന്ന പ്രതിരോധ സാമഗ്രികള്‍ ഏത് കമ്പനിയാണ് നിര്‍മിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതും ആരോഗ്യമേഖലയ്ക്ക് ആത്മവിശ്വാസമേകും.
Published by: Jayesh Krishnan
First published: May 16, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories