നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പഞ്ചാബിൽ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

  പഞ്ചാബിൽ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

  ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയെന്ന് ആന്ധ്ര പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു

  dead body

  dead body

  • Share this:
   മാവേലിക്കര: ലോക്ക്ഡൗണിനെ തുടർന്ന് പഞ്ചാബിൽ നിന്നു ട്രെയിനിൽ നാട്ടിലേക്കു വന്ന മാവേലിക്കര സ്വദേശിയായ യുവാവിനെ ആന്ധ്രയിലെ വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മറ്റൊരു ട്രെയിൻ കയറി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സ്വദേശി നൃപൻ ചക്രവർത്തിയാണ് (33) മരിച്ചത്.

   പഞ്ചാബ് ജലന്ധറിലുള്ള സ്വകാര്യ ഓയിൽ കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്യുന്ന നൃപൻ 19നാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ കുറേ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ട്രെയിൻ പുറപ്പെട്ടിട്ടും നൃപൻ എത്തിയിരുന്നില്ല.
   TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ് [NEWS]
   പിന്നീട് ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ ട്രാക്കിൽ നൃപന്റെ മൃതദേഹം കണ്ടെത്തിയെന്ന് ആന്ധ്ര പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിജയവാഡ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കൾ വിജയവാഡയ്ക്ക് തിരിച്ചു.
   Published by:user_49
   First published:
   )}