തിരുവനന്തപുരം: ചരക്കു കപ്പലിൽ നിന്ന് മലയാളിയെ കാണാതായി. ആറ്റിങ്ങൽ മാമം സ്വദേശി അർജുൻ രവീന്ദ്രനെയാണ് കാണാതായത്. കപ്പൽ അധികൃതരുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു. തിരോധാനത്തെ കുറിച്ച് കപ്പൽ അധികൃതർ കൃത്യമായി മറുപടി നൽകുന്നില്ല എന്നും കുടുംബം. വിദേശകാര്യ മന്ത്രാലയത്തിനും ടുണീഷ്യയിലെ ഇന്ത്യൻ എംബസിയിലും കുടുംബം പരാതി നൽകി.
മാർച്ച് 17നാണ് മുംബൈയിൽനിന്ന് അർജുൻ ഇസ്താംബുളിലേക്ക് പോകുന്നത്. എഫിഷ്യന്റ് ഓ. എൽ കാർഗോ ഷിപ്പിൽ ആണ് ഇസ്താംബുളിൽ നിന്ന് ടുണീഷ്യയിലേക്ക് യാത്ര തിരിച്ചത്. സിനാഫ്റ്റ എന്ന ഏജൻസി വഴിയാണ് അർജുൻ ഷിപ്പിൽ ജോയിൻ ചെയ്യുന്നത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ ആന്ധ്ര സ്വദേശിയായ സൂപ്പർവൈസറിൽ നിന്ന് മാനസികമായും ശാരീരികമായും പീഡനം എൽക്കുന്നുണ്ട് എന്ന് അർജുൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
ഏപ്രിൽ ഇരുപതാം തീയതിയാണ് അർജുൻ അവസാനമായി വീട്ടിലേക്കു വിളിക്കുന്നത്. കപ്പൽ പോർട്ടിൽ അടുത്തുവെന്നും ഇനി ഫോൺ വിളിക്കാൻ കഴിയില്ലയെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27 ആം തീയതി സിനാഫ്റ്റാ കമ്പനിയുടെ ഏജന്റ് വീട്ടിലേക്ക് വിളിക്കുകയും അർജുൻ മിസ്സിംഗ് ആണെന്ന വിവരം അറിയിക്കുകയും ചെയ്തു. കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അർജുൻ രക്ഷപ്പെട്ടു എന്ന രീതിയിലാണ് സംസാരിച്ചതെന്നും കുടുംബം പറയുന്നു.
സിംഗപ്പൂരിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടു വർഷത്തെ ലോജിസ്റ്റിക് ഡിപ്ലോമ കഴിഞ്ഞ ശേഷം ആദ്യമായാണ് അർജുൻ ജോലിയിൽ പ്രവേശിക്കുന്നത്. അർജുന്റെ കന്നി യാത്ര തന്നെ വീട്ടുകാർക്ക് കണ്ണീർ യാത്രയായി. അർജുൻ ജോലിചെയ്തിരുന്ന കപ്പൽ ഇനിയും ടുണീഷ്യൻ തീരത്ത് അടുപ്പിച്ചിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി പ്രാർത്ഥനയോടെ അർജുന്റെ വിവരത്തിനായി കാത്തിരിക്കുകയാണ് മാതാപിതാക്കൾ
കാണാതായ ഫോണ് 24 മണിക്കൂറിനുള്ളില് തിരികെ കണ്ടെത്തി; താരമായി ഇരുപത്തിമൂന്നുകാരി
വീടിന്റെ ഉമ്മറത്തു നിന്നു മോഷണം (Robbery) പോയ മൊബൈൽ ഫോൺ (Mobile Phone) 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി താരമായി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് ഈ മാസം 23ന് വൈകിട്ട് മോഷണം പോയത്. സമീപത്തെ കുഞ്ഞിക്കുട്ടൻ എന്നയാളുടെ ഫോണും ഇതേ സമയം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ മോഷ്ടാവിനെ പിടികൂടാൻ ജസ്ന തീരുമാനിച്ചു.
സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങള് വില്കുന്ന ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി കണ്ടെത്തി. തുടര്ന്ന് മാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മടങ്ങും വഴി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇതേ വസ്തുക്കൾ വിൽപന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി വിവരം പങ്കുവച്ചു. ഇവരിൽ നിന്നു കമ്പനി മാനേജരുടെ നമ്പർ വാങ്ങി. അയൽ വീട്ടുകാരിൽ നിന്നു ലഭ്യമായ വിവരമനുസരിച്ച് മോഷ്ടാവിന്റെ ലക്ഷണങ്ങൾ വിവരിച്ചു.
Also Read-
മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന് തൂങ്ങി മരിച്ച നിലയിൽ
മാനേജർ 4 പേരുടെ ചിത്രം ജസ്നയ്ക്ക് നൽകി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച് പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി. മാനേജർ ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്നയുടെ മൊബൈൽ മാനേജർക്കു നൽകിയശേഷം ഇയാൾ മുങ്ങി. മാള സ്റ്റേഷനിൽ നേരിട്ടെത്തിയാണു മാനേജർ ജസ്നയ്ക്ക് മൊബൈൽ കൈമാറിയത്. കുഞ്ഞിക്കുട്ടന്റെ മൊബൈൽ തിരികെ കിട്ടിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.