തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ അന്യസംസ്ഥാന തൊഴിലാളിയായ ആദം അലി എന്ന 21 കാരന് കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം കേരളമൊട്ടാകെ ഞെട്ടലുണ്ടാക്കിയിരുന്നു. രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി ആദം അലിയെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ കേസ് അന്വേഷിച്ച എസിപി ഡി.കെ പൃഥ്വിരാജിന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
കൊല്ലപ്പെട്ട മനോരമയുടെ കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന കുറിപ്പാണ് എസിപി ഡി.കെ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മനോരമയും ഭര്‍ത്താവ് ദിനരാജും കോളേജീയറ്റ് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടുമാരായിരുന്നു. പൃഥ്വിരാജ് പൊലീസില്‍ ചേരുന്നതിന് മുന്‍പ് ഇതേ വകുപ്പില്‍ ഇവര്‍ക്കൊപ്പം ആറ് വര്‍ഷം ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് എസ്.ഐയായി സെലക്ഷന് കിട്ടിയതും അസിസ്റ്റന്റ് കമ്മീഷണറായതും.
വീട്ടമ്മയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അയല്‍വീട്ടിലെ കിണറ്റിലടക്കം പരിശോധിച്ചതും രാത്രിയോടെ മൃതദേഹം കണ്ടെടുത്തതും. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോളൊന്നും ഇത് തന്റെ സഹപ്രവര്‍ത്തകയാണെന്ന കാര്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്.. ജോലിയില്‍ നിന്ന് മാറിയ ശേഷം പിന്നീടൊരിക്കലും കാണാതിരുന്നതാകാം തിരിച്ചറിയാതിരിക്കാന്‍ കാരണം. അങ്ങിനെ സഹപ്രവര്‍ത്തകയെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൂരകൊലപാതകത്തിന് ഇരയായി കാണേണ്ടിവന്നതിന്റെയും തിരിച്ച് അറിയാതെ പോയതിന്റെയും വിഷമമാണ് എസിപി കുറിപ്പില്‍ പങ്കുവെക്കുന്നത്.
എസിപി ഡി.കെ പൃഥ്വിരാജിന്റെ കുറിപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.