നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെവിൻ കേസ്: സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു

  കെവിൻ കേസ്: സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു

  ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

  എസ് ഐ ഷിബു

  എസ് ഐ ഷിബു

  • Share this:
   തിരുവനന്തപുരം: കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം.

   Also Read- 430 സർക്കാർ ഡോക്ടർമാരെ പിരിച്ചു വിടും; കാരണം അനധികൃതമായെടുത്ത അവധി

   കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്നാണ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കേസിന്റെ അന്വേഷണത്തില്‍ അടക്കം ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന വിപുലമായ അന്വേഷണത്തില്‍ എസ്.ഐ ഷിബുവിന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ച സംഭവിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

   തുടര്‍ന്നാണ് ഷിബു ആദ്യമൊരു അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായപ്പോള്‍ അത് മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു. എന്നാല്‍ കെവിന്‍ കേസില്‍ കോടതി വിധി വന്നപ്പോള്‍ അതില്‍ എസ്.ഐ ഷിബുവിനെതിരെ പരാമര്‍ശമില്ലായെന്ന വിലയിരുത്തലുണ്ട്. ഇതുപ്രകാരമാണ് വീണ്ടുമൊരു അപേക്ഷ സര്‍ക്കാരിന് ലഭിച്ചത്. ഇതിലാണ് ഡിജിപി ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
   Published by:Rajesh V
   First published:
   )}