നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെവിൻ വധക്കേസ് : പത്ത് പ്രതികൾ കുറ്റക്കാർ; ശിക്ഷ ശനിയാഴ്ച

  കെവിൻ വധക്കേസ് : പത്ത് പ്രതികൾ കുറ്റക്കാർ; ശിക്ഷ ശനിയാഴ്ച

  നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെവിട്ടു

  kevin

  kevin

  • News18
  • Last Updated :
  • Share this:
   കോട്ടയം: കെവിൻ വധക്കേസിൽ പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നീനുവിന്റെ പിതാവ് ചാക്കോ അടക്കം നാലു പ്രതികളെ വെറുതെവിട്ടു. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.  ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്.

   കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുണ്ടായിരുന്നത്. ഇതിൽ  ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍, ഇഷാന്‍ ഇസ്മയിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എൻ നിഷാദ്, ടിറ്റു ജെറാം,  സഫീൻ ഷെരീഫ്, ഷാനു ഷാജഹാന്‍  എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. മറ്റുള്ളവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

   Also Read- കേരളത്തെ ഞെട്ടിച്ച കൊലപാതകം; കെവിൻ വധക്കേസ് നാൾവഴികൾ


   ദുരഭിമാന കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, കെവിന്റേത് ദുരഭിമാനകൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്.

   2018 മെയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28ന് രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.

   First published:
   )}