നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെവിൻ വധം വിധി 27ന്; അപൂർവങ്ങളിൽ അപൂർവ കേസെന്ന് കോടതി

  കെവിൻ വധം വിധി 27ന്; അപൂർവങ്ങളിൽ അപൂർവ കേസെന്ന് കോടതി

  അന്തിമ വാദത്തിനിടെ പ്രതികളായ റിയാസ്, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാൻ എന്നിവർ കോടതിയിൽ പൊട്ടിക്കരഞ്ഞു

  കെവിൻ

  കെവിൻ

  • News18
  • Last Updated :
  • Share this:
   കോട്ടയം: കെവിൻ കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 27ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു പ്രതികളുടെ വാദം. ദുരഭിമാനക്കൊല എന്ന നിലയിൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കേണ്ടതല്ലേ ഇതെന്ന് സുപ്രീം കോടതി വിധി പരാമർശിച്ചുകൊണ്ട് വാദത്തിനിടെ കോടതി ചോദിച്ചു.

   പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശഷമാണ് ശിക്ഷവിധിക്കുന്നത് കോട്ടയം ജില്ലാ പ്രിൻസിപ്പൽ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ദുരഭിമാനക്കൊലയെ അപൂർവങ്ങളിൽ അപൂർവമായ കേസായാണ് സുപ്രീം കോടതി വിധിച്ചിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആ സാഹചര്യത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണം. വധ ശിക്ഷ ഒഴിവാക്കി ജീവപര്യന്തം ആണ് നൽകുന്നതെങ്കിൽ ശിക്ഷ പ്രത്യേകം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകണം. കേസിലെ മറ്റ് ശിക്ഷകൾ അനുഭവിച്ച ശേഷം മാത്രമേ ജീവപര്യന്തം തടവ് ആരംഭിക്കാൻ പാടുള്ളൂ എന്നും പ്രോസിക്യൂഷൻ വാദിച്ചു.‌

   നീനു, അനീഷ്, കെവിന്റെ കുടുംബം എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് പ്രതികളിൽ നിന്നും പിഴ ഈടാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജക്വാർസിംഗ് കേസിൽ ദുരഭിമാനക്കൊലയ്ക്ക് പരമാവധി അഞ്ചുവർഷം മാത്രമാണ് ശിക്ഷ വിധിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. വധശിക്ഷ ഒഴിവാക്കണം. കൊലക്കുറ്റത്തിന് പ്രതികളുടെ പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു കെവിന്റെ പിതാവിന്റെ പ്രതികരണം. അന്തിമ വാദത്തിനിടെ പ്രതികളായ റിയാസ്, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാൻ എന്നിവർ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതിഭാഗം അഭിഭാഷകനും വികാരാധീനനായാണു വാദം പൂർത്തിയാക്കിയത്.

   First published:
   )}