നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരളത്തെ ഞെട്ടിച്ച കൊലപാതകം; കെവിൻ വധക്കേസ് നാൾവഴികൾ

    കേരളത്തെ ഞെട്ടിച്ച കൊലപാതകം; കെവിൻ വധക്കേസ് നാൾവഴികൾ

    90 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കെവിൻ കേസിൽ കോടതി വിധി

    കെവിൻ

    കെവിൻ

    • News18
    • Last Updated :
    • Share this:
      കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ദുരഭിമാനക്കൊല എന്നതാണ് കേസിനെ ശ്രദ്ധേയമാക്കിയത്. വെറും 90 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കെവിൻ കേസിൽ കോടതി വിധി പറയുന്നത്.

      നാൾവഴികൾ

      • 2018 മെയ് 24 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. അന്നുതന്നെ വിവാഹവിവരം ബന്ധുക്കളെ അറിയിക്കുന്നത്.

      • മെയ് 26ന് നീനുവിന്റെ ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തി.

      • 27 ന് കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാർത്ത പുറത്തുവന്നു.

      • 28ന് കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. കേസിൽ പൊലീസ് കാട്ടിയ നിർണായക വീഴ്ചകൾ പുറത്തായി. കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അടക്കം സ്ഥലംമാറ്റി. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍.

      • 29ന് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലായി. പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റിൽ.

      • ജൂണ്‍ 3ന് പുനലൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.

      • ആഗസ്ത് 21 ന് ദുരഭിമാന കൊല എന്ന പേരിൽ കുറ്റപത്രം സമർപ്പിച്ചു.

      • 2019 ഫെബ്രുവരി 16ന് മുന്‍ എസ്ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.

      • ഏപ്രില്‍ 24 ന് കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി.

      • ജൂലൈ 30 ന് 90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.

      • ഓഗസ്റ്റ് 14ന് വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.

      • ഓഗസ്റ്റ് 22ന് പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.


      Also Read- കെവിൻ വധക്കേസ് : പത്ത് പ്രതികൾ കുറ്റക്കാർ; ശിക്ഷ ശനിയാഴ്ച

       
      First published:
      )}