നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെവിൻ വധക്കേസിൽ വിധി ഇന്ന്; ദുരഭിമാനക്കൊലയാണെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ

  കെവിൻ വധക്കേസിൽ വിധി ഇന്ന്; ദുരഭിമാനക്കൊലയാണെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ

  ഈ മാസം പതിനാലിന് വിധിപറയും എന്ന് കരുതിയിരുന്നെങ്കിലും ദുരഭിമാനക്കൊല എന്ന വിഷയത്തിൽ പ്രത്യേക വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു

  kevin

  kevin

  • News18
  • Last Updated :
  • Share this:
   കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസിൽ ഈ മാസം 14ന്‌ പ്രത്യേക വാദംകേട്ട ശേഷമാണ് കോടതി വിധി പറയുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികൾ ഉൾപ്പെട്ട കേസ് 90 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് വിധി പറയുന്നത്. ഈ മാസം പതിനാലിന് വിധിപറയും എന്ന് കരുതിയിരുന്നെങ്കിലും ദുരഭിമാനക്കൊല എന്ന വിഷയത്തിൽ പ്രത്യേക വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസിനെ നിർണായകമാക്കുന്നതും ഇതുതന്നെയാണ്.

   ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂർവങ്ങളില്‍ അപൂർവമായ കേസായി കെവിൻ കേസ് കണക്കാക്കാം. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. കെവിൻ താഴ്ന്ന ജാതിയിൽ പെട്ട ആളാണെന്ന് ചൂണ്ടിക്കാട്ടി നീനുവിന്റെ പിതാവും സഹോദരനും അടക്കമുള്ളവർ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. ഗൂഡാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം എന്നിവയടക്കം പത്ത് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയ കുറ്റപത്രത്തിന് മേലാണ് വിചാരണ നടന്നത്.

   നീനുവും കെവിന്റെ ഒപ്പമുണ്ടായിരുന്ന അനീഷും അടക്കം നിർണായക സാക്ഷികൾ പ്രതികൾക്കെതിരെ മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും അടക്കം അടക്കം നിരവധി നിർണായക രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കെവിനെ മുക്കി കൊന്നതാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും നിർണായകമാണ്. കഴിഞ്ഞ വർഷം മെയ് 27 നാണ് കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയിൽ കണ്ടെത്തിയത്.

   First published:
   )}