• HOME
  • »
  • NEWS
  • »
  • kerala
  • »
  • KFC റസ്റ്റോറന്റ് അക്രമണം; മാവോയിസ്റ്റ് നേതാക്കളെ കോടതിയിൽ ഹാജരാക്കി

KFC റസ്റ്റോറന്റ് അക്രമണം; മാവോയിസ്റ്റ് നേതാക്കളെ കോടതിയിൽ ഹാജരാക്കി

റിമാന്റിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, അനൂപ് മാത്യു ജോർജ് എന്നിവർ ഉൾപ്പടെ എട്ടുപേരാണ് ഇന്ന് ഹാജരായത്.

maoist

maoist

  • Last Updated :
  • Share this:
പാലക്കാട്: കെഎഫ്സി റസ്റ്റോറന്റ് അക്രമണ കേസിലെ പ്രതികളെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

റിമാന്റിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, അനൂപ് മാത്യു ജോർജ് എന്നിവർ ഉൾപ്പടെ എട്ടുപേരാണ് ഇന്ന് ഹാജരായത്. അരുൺ ബാലൻ, ശ്രീകാന്ത് പ്രഭാകർ, ജോസ്, രമണൻ, ഷൈന, സി പി ഇസ്മയിൽ എന്നിവരാണ് ഹാജരായ മറ്റു പ്രതികൾ.

also read:സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ; ഇന്റർനാഷണൽ ചളു യൂണിയന് സർക്കാർ അംഗീകാരം

പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. കേസ് ജനുവരി 13ന് പരിഗണിയ്ക്കും.മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞാണ് രൂപേഷും അനൂപും കോടതിയിലേക്ക് കയറിയത്. പിണറായിയെ പുകഴ്ത്തി ജന്മഭൂമി ലേഖനം എഴുതുന്ന അവസ്ഥയിലേക്ക് സർക്കാർ തരം താഴ്ന്നുവെന്ന് അനൂപ് പറഞ്ഞു.

കേസിൽ പത്തു പ്രതികളാണുള്ളത്. ഇതിൽ രൂപേഷ് വിയൂർ ജയിലിലും അനൂപ് മാത്യു ജോർജ് കോയമ്പത്തൂർ ജയിലിലുമാണ്. മറ്റു എട്ടുപേരിൽ ഏഴു പേരും ജാമ്യത്തിലാണ്. സി പി മൊയ്തീൻ ഒളിവിലാണ്.  2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
First published: