നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലവിലെ ലോക്ക്ഡൗൺ തുടരുന്നത് ഉചിതമല്ല; ഇളവുകൾ അനുവദിക്കാമെന്ന് കെജിഎംഒഎ

  നിലവിലെ ലോക്ക്ഡൗൺ തുടരുന്നത് ഉചിതമല്ല; ഇളവുകൾ അനുവദിക്കാമെന്ന് കെജിഎംഒഎ

  തദ്ദേശ സ്ഥാപനങ്ങൾ പൂർണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ പൂർണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ.

  കോവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയമ്പോൾ നടപ്പിലാക്കിയ ലോക്ക്ഡൗൺ കേസ് ലോഡ് കുറയ്ക്കുന്നതിന് സഹായിക്കുകയും മഹാമാരിയെ നമ്മുടെ സംവിധാനങ്ങളുടെ ശേഷിയ്ക്കുള്ളില്‍ നിന്ന് ഫലപ്രദമായി നേരിടാനാവുമെന്നു ഉറപ്പാക്കുകയും ചെയ്തു. ആ നിലയ്ക്ക് അത് അതിന്റെ ഉദ്ദേശ്യം നിറവേറ്റി.

  കേസുകളുടെ എണ്ണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ കോവിഡ് കർവ് ഇപ്പോൾ തിരശ്ചീനമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജനസംഖ്യയുടെ ഏതാണ്ട് 55% ആള്‍ക്കാരും വാക്സിനേഷനിലൂടെയോ ക്ലിനിക്കൽ / സബ്ക്ലിനിക്കൽ അണുബാധയുടെ ഫലമായോ ഒരു പരിധി വരെ പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്ന് വിലയിരുത്താം.

  ഇവയും നമ്മുടെ നാടിന്റെ സാമൂഹിക സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്താല്‍ നിലവിലെ ലോക്ക്ഡൗൺ ഇന്നത്തെ രീതിയില്‍ തുടരുന്നത് ഉചിതമല്ലെന്നും കെജിഎംഒഎ അറിയിച്ചു. 15 നിർദ്ദേശങ്ങളാണ് കെജിഎംഒഎ വിദഗ്ധ സമിതിയ്ക്ക് സമർപ്പിച്ചത്. പ്രധാന നിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്.  1. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവ പൂര്‍ണമായും അടയ്ക്കുന്നതിനേക്കാൾ വാര്‍ഡുകൾ പോലുള്ള പ്രത്യേക മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

  2. ടിപിആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങൾ തരംതിരിക്കുന്ന നിലവിലെ രീതിയ്ക്ക് പകരം, മറ്റ് പ്രധാന സൂചകങ്ങളായ പ്രതിദിന പുതിയ പോസിറ്റീവ് കേസുകൾ, പ്രതിദിന  സജീവ കേസുകൾ എന്നിവ കൂടി കണക്കാക്കേണ്ടതാണ്.

  3. ടിപിആർ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണവും പരിശോധനയ്ക്കുള്ള രോഗികളെയും സൃഷ്ടിക്കുന്നത് ഒഴിവാക്കണം. തെറ്റായ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനേക്കാൾ കേസുകൾ തിരിച്ചറിയുക എന്നതായിരിക്കണം പരിശോധനയുടെ ഉദ്ദേശ്യം. അതിനാൽ രോഗ ലക്ഷണമുള്ളവരെയും  അവരുടെ കോൺടാക്റ്റുകളെയും ലക്‌ഷ്യം വച്ചു പരിശോധന ശക്തമാക്കണം. കോളനികൾ, തീരദേശങ്ങൾ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഫലപ്രദമായ നിരീക്ഷണവും പരിശോധനയും നടത്തണം.

  4. ആദ്യ ഘട്ടത്തിൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കിയ  കോൺടാക്റ്റ് ട്രെയ്സിംഗ്, ക്വാറന്റൈന്‍ തുടങ്ങിയവ ശരിയായി മുന്നോട്ടു കൊണ്ട് പോകണം.  അവശ്യേതര മേഖലകളില്‍ നിന്നുള്ള ജീവനക്കാരുടെ സഹായത്തോടെ കോൺടാക്റ്റ് ട്രെയ്സിംഗ് നടത്താന്‍ പ്രാദേശിക ആർ ആർ ടിയെ ചുമതലപ്പെടുത്തണം. എല്ലാ പോസിറ്റീവ് കേസുകളും 17 ദിവസത്തേക്ക് ക്വാറൻറൈന്‍ ചെയ്യണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ക്വാറൻറൈന്‍ ചെയ്യപ്പെടണം. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ആർ ടി പി സി ആർ ചെയ്യണം.

  5. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ എന്നിവയിൽ നിന്നുള്ള പനി, എആർഐ കേസുകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.

  6. ശാരീരിക അകലവും മറ്റ് കോവിഡ് ഉചിത പെരുമാറ്റവും ഉറപ്പാക്കിക്കൊണ്ട് ചന്തസ്ഥലങ്ങൾ തുറക്കാൻ കഴിയും. അവയുടെ പ്രവർത്തന സമയം നീട്ടിക്കൊണ്ട് തിരക്ക് കുറയ്ക്കണം.

  7. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ തുറക്കാമെന്നതാണ് ഞങ്ങളുടെ നിർദ്ദേശം.

  8. ടെക്സ്റ്റൈൽ ഷോപ്പുകൾ, സ്പെയർ പാർട്സ് ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയ മറ്റ് സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാൻ അനുവദിക്കാം.

  9. കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് (എച്ച്ഐയും അതിനു മുകളിലും) കൂടുതൽ അധികാരങ്ങൾ നൽകണം.

  10. സ്വന്തം വാഹനങ്ങളിലെ യാത്ര അടുത്ത കുടുംബാംഗങ്ങളെ മാത്രമേ അനുവദിക്കാവൂ. ഐഡി പ്രൂഫ് പരിശോധിച്ച് ഇത് ഉറപ്പാക്കാൻ കഴിയും.

  11. പാർട്ടീഷനോടുകൂടിയ ടാക്സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ. ഡ്രൈവർ ക്യാബിനിൽ യാത്രക്കാരെ അനുവദിക്കരുത്.

  12. ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷിക്കാന്‍ അനുവദിക്കരുത്. ദൂരയാത്രക്കാർക്കായി തുറന്ന സ്ഥലത്ത് അകലത്തില്‍ ഭക്ഷണ സൗകര്യം അനുവദിക്കാം.

  13. റിസോർട്ടുകളും ഹോട്ടലുകളും 25% ശേഷിയിൽ പ്രവർത്തിക്കാന്‍  അനുവദിക്കാം. വാക്സിനേഷൻ എടുത്തവരെയും കോവിഡിന് പരിശോധനാ ഫലം നെഗറ്റീവ് ആയവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ.

  14. എല്ലാ വലിയ ഒത്തുചേരലുകളും എന്തു വിലകൊടുത്തും ഒഴിവാക്കണം.

  15. വാക്സിനേഷൻ വേഗത്തിലാക്കണം.
  Published by:user_57
  First published:
  )}