തിരുവനന്തപുരം: മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് KGMOA നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാർ നാളെ കരിദിനം ആചരിക്കുന്നത്.
എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുന്നത്. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയ തുറന്നുകാണിക്കുന്ന പൊതുജന ബോധവൽക്കരണ പരിപാടികളും തുടങ്ങാൻ തീരുമാനിച്ചതായി കെജിഎംഒഎ അറിയിച്ചു. KGMOA പ്രസിഡന്‍റ് ഡോ. ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ. ജി.എസ് വിജയകൃഷ്ണൻ എന്നിവർ അറിയിച്ചതാണ് ഇക്കാര്യം.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
ലോക്ക് ഡൌണിന്‍റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് മദ്യത്തിന് അടിപ്പെട്ടവർ വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുകയും ആറ് പേരോളം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ഡോക്ടർമാർ രംഗത്തെത്തിയെങ്കിലും പ്രതിഷേധം വകവെയ്ക്കാതെ തിങ്കളാഴ്ച രാത്രിയോടെ സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alcohol issue, Alcohol issue in Kerala, Black day, Doctors in Kerala, Government Doctors, Kgmoa, Liquor issue Kerala