• HOME
  • »
  • NEWS
  • »
  • kerala
  • »
  • KHALIL BUKHARI THANGAL SLAMS TO REMOVE VARIYAMKUNNATH KUNJAHAMMED HAJI FROM DICTIONARY OF MARTYRS

'മലബാര്‍ സമരത്തെ അടര്‍ത്തിമാറ്റി ചരിത്രത്തില്‍ വിഷം കലര്‍ത്താനുള്ള ശ്രമം രാജ്യത്തോടുള്ള വെല്ലുവിളി' ഖലീല്‍ ബുഖാരി തങ്ങള്‍

'മലബാര്‍ സമരം രാജ്യമൊട്ടുക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. ചെറിയ കുട്ടികളെയടക്കം നിരവധി പേരെയാണ് ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയത്'

dictionary of martyrs

dictionary of martyrs

  • Share this:
    മലപ്പുറം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്നത് ക്രൂരതയെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി തങ്ങൾ. 'ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയ ധീര ദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇത്തരം ശ്രമങ്ങളെ രാജ്യ സ്‌നേഹികള്‍ അംഗീകരിക്കില്ലെന്നും ഖലീൽ ബുഖാരി തങ്ങൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

    മലബാര്‍ സമരം രാജ്യമൊട്ടുക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. ചെറിയ കുട്ടികളെയടക്കം നിരവധി പേരെയാണ് ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയത്. വാഗണ്‍ നരഹത്യ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. ഇതിനെയെല്ലാം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചരിത്രത്തില്‍ വിഷം കലര്‍ത്താനുള്ള ശ്രമം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച് (ഐ.സി.എച്ച്.ആര്‍) സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് സമര പോരാളികളായ രക്ത സാക്ഷികളെ പുറത്താക്കാനുള്ള ഹിഡന്‍ അജണ്ട തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    'വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു'; സ്പീക്കർ എം ബി രാജേഷിനെതിരെ പൊലീസിൽ പരാതി

    നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയുമാണ് പാർലമെന്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

    Also Read- സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന്​ വാരിയംകുന്നത്തും ആലി മുസ്ല്യാരും അടക്കം 387 പേരെ നീക്കും





    Also Read- 'മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം': പോപ്പുലർ ഫ്രണ്ട്

    വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും സ്പീക്കർ പറഞ്ഞിരുന്നു.
    Published by:Anuraj GR
    First published:
    )}