വയനാട് : ആരാധകരെ ഇളക്കി മറിച്ച് കോൺഗ്രസിന്റെ താരപ്രചാരക ഖുശ്ബു വയനാട്ടിൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കായി പ്രചാരണത്തിനെത്തിയ താരം, രാഹുൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അറിയിച്ചത്. തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയെ കാണാൻ മണിക്കൂറുകളോളമാണ് ജനക്കൂട്ടം കാത്തുനിന്നത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തമാതിരി ഫീല്‍ എന്ന രജനി ഡയലോഗുമായി ഖുശ്ബു പ്രസംഗം ആരംഭിച്ചപ്പോൾ വൻ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.
Also Read-
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: നാല് മണ്ഡലങ്ങളില്‍ പ്രസംഗിക്കും; പാലായിൽ സന്ദർശനം നടത്തും
മാനന്തവാടിക്ക് സമീപം കുഞ്ഞോമിലായിരുന്നു ഖുശ്ബു പങ്കെടുത്ത പൊതുയോഗം.തുടർന്ന് നിരവിൽ പുഴ മുതൽ പനമരം വരെ റോഡ് ഷോയും നടത്തി. രാഷ്ട്രീയ എതിരാളി സിപിഎമ്മല്ല ബി ജെ പിയാണെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ താരം പ്രസംഗത്തില്‍ വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ കോൺഗ്രസിന് ഒപ്പമുള്ള സിപിഎമ്മിനെ കേരളത്തിൽ എതിർക്കുന്നതിൽ തെറ്റില്ലെന്നും ഖുശ്ബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ മന്ത്രിയാകുന്ന കാര്യം രാഹുൽ ഗാന്ധി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.