• HOME
 • »
 • NEWS
 • »
 • kerala
 • »
 • Forest department | 'വനംവകുപ്പിന്‍റെ പ്രവർത്തനങ്ങളിൽ ദുരൂഹത'; കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് കിഫ

Forest department | 'വനംവകുപ്പിന്‍റെ പ്രവർത്തനങ്ങളിൽ ദുരൂഹത'; കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് കിഫ

വന്യ ജീവി ആക്രമണങ്ങളിൽ നിരവധി പേർ മരിക്കുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും വന്യജീവി സെൻസസ് നടത്തി കണക്കുകൾ പുറത്ത് വിടാൻ വേണ്ടി വനം വകുപ്പ് തയ്യാറായിട്ടില്ല

 • Share this:
  തിരുവനന്തപുരം: കേരള വനം വകുപ്പിന്റെ സ്ഥിതി വിവര കണക്കുകളെക്കുറിച്ചുള്ള ആധികാരിക രേഖയായ കേരള ഫോറസ്ററ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) രംഗത്തെത്തി. കഴിഞ്ഞ രണ്ട്‌ വർഷമായി (2020, 2021) കേരള ഫോറസ്ററ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനനത്തങ്ങോളമിങ്ങോളം വന്യജീവി ശല്യം രൂക്ഷമാവുകയും വനംവകുപ്പിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നു സി എ ജി റിപ്പോർട്ടിൽ അടക്കം ചൂണ്ടിക്കാണിക്കുകയും ചെയ്ത സാഹചര്യത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കിഫ ആരോപിച്ചു.

  വന്യ ജീവി ആക്രമണങ്ങളിൽ നിരവധി പേർ മരിക്കുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും വന്യജീവി സെൻസസ് നടത്തി കണക്കുകൾ പുറത്ത് വിടാൻ വേണ്ടി വനം വകുപ്പ് തയ്യാറായിട്ടില്ല. വന്യ ജീവികളുണ്ടാക്കുന്ന കാർഷിക നാശ നഷ്ടത്തെപ്പറ്റിയും യാതൊരു കണക്കുകളും ശേഖരിക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. കൃത്യമായ യാതൊരു ഡാറ്റയും ഇല്ലാതെയാണ്, സുപ്രധാന വിഷയങ്ങളിൽ വനംവകുപ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുത്ത് മാമാങ്കം നടത്തിയതെന്നും കിഫ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

  ഈ വിഷയത്തിൽ കേരളത്തിലെ കർഷകർക്കും ജനങ്ങൾക്കും താങ്ങാവേണ്ട കേരള വനഗവേഷണ കേന്ദ്രം നോക്കു കുത്തിയായി മാറുകയാണ്. പൊതു പണം ധൂർത്തടിക്കുന്ന വെള്ളാനയായി വനം വകുപ്പ് മാറിയിരിക്കുന്നു. കേരളത്തിലെ രണ്ട്‌ കടുവ സങ്കേതങ്ങളിൽ ഉള്ളതിൽ കൂടുതൽ കടുവകൾ കടുവ സങ്കേതമല്ലാത്ത വയനാട് വന്യജീവി സങ്കേതത്തിൽ ഉണ്ട്. അടിമുടി ദുരൂഹത നിറഞ്ഞതാണ് കേരള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ. ഇരുനൂറു കോടിയിലേറെ രൂപ പ്രതിവർഷം തടിക്കച്ചവടം നടത്തി സമ്പാദിക്കുന്ന വകുപ്പിന്റെ കണക്കുകൾ സുതാര്യമാക്കണമെന്നും കിഫ ആവശ്യപ്പെടുന്നു.

  അടിയന്തിരമായി കേരളത്തിൽ വന്യ ജീവി സെൻസസ് നടത്തണം. കൃത്യമായ സ്ഥിതി വിവരകണക്കുകൾ ഉൾപ്പെടുത്തി ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ഉടനടി പ്രസിദ്ധീകരിക്കണമെന്നും കിഫ ആവശ്യപ്പെടുന്നു.

  കേരള വനഗവേഷണ കേന്ദ്രം കേരളത്തിലെ ജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്രദമായ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ മുൻപോട്ടു വരണമെന്നും കിഫ ആവശ്യപ്പെടുന്നു.

  പോക്സോ കേസിൽ റിമാൻഡിലായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി

  പോക്‌സോ കേസില്‍ റിമാന്‍ഡിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു പോക്സോ കേസും ഉൾപ്പെടും. മൂന്ന് പരാതികളില്‍ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം. പൂര്‍വ വിദ്യാര്‍ഥികൾ നൽകിയ പീഡനപരാതി ആസ്പദമാക്കിയാണ് പുതിയ കേസുകൾ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

  അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കെ വി ശശികുമാറിന്‍റെ അറസ്റ്റ് വൈകിയതിലും പ്രതിഷേധം രൂക്ഷമായിരുന്നു. അതിനിടെയാണ് ശശികുമാർ അറസ്റ്റിലായത്.

  മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച്‌ ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. മഞ്ചേരി സബ് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പോക്‌സോ കേസില്‍ പ്രതിയാതോടെ ശശികുമാറിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
  Published by:Anuraj GR
  First published: