• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബഫർസോൺ വിധി: 'കിഫ' സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും

ബഫർസോൺ വിധി: 'കിഫ' സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും

കിഫ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവുകളും നടത്തുന്നില്ലെന്നും . ഏതെങ്കിലും സംഘടനകൾ ബഫർ സോൺ വിഷയത്തിൽ പണപ്പിരിവ് നടത്തിയാൽ അതിൽ സംഘടനയെ ചേർക്കേണ്ടതില്ലെന്നും കിഫ വ്യക്തമാക്കുന്നു

 • Last Updated :
 • Share this:
  വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് കിഫ (Kerala Independent Farmers Association). ബഹുജനപ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ കേസുകൾ ഫയൽ ചെയ്ത് മതിയായ രീതിയിൽ ജനത്തിനുവേണ്ടി വാദിക്കാതെ, എതിരായി വിധി സമ്പാദിച്ചുകൊണ്ട് കേരളത്തിലെ മലയോര മേഖലയ്ക്ക് കൈവിലങ്ങ് തീർക്കുന്ന ധാരാളം വിധികൾ ഇതിനോടകം തന്നെ കേരള സർക്കാർ സമ്പാദിച്ചിട്ടുണ്ട്. സംസ്ഥാനം സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന ഹർജിയിൽ സ്വീകരിക്കുന്ന നയവും വ്യത്യസ്തമാവുകയില്ല എന്ന് സംശയിക്കാൻ നിർബന്ധിതമാകുന്നുവെന്നും കിഫ വ്യക്തമാക്കുന്നു. അത്തരം ഒരു ചതിയിൽ പെടാതിരിക്കാനാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുന്നതെന്നും കിഫ പറയുന്നു.

  കിഫ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവുകളും നടത്തുന്നില്ലെന്നും . ഏതെങ്കിലും സംഘടനകൾ ബഫർ സോൺ വിഷയത്തിൽ പണപ്പിരിവ് നടത്തിയാൽ അതിൽ സംഘടനയെ ചേർക്കേണ്ടതില്ലെന്നും കിഫ വ്യക്തമാക്കുന്നു.

  കിഫയുടെ കുറിപ്പിന്റെ പൂർണരൂപം

  03/06/22 ഇൽ ഗോദവർമൻ കേസിൽ ബഹു സുപ്രീംകോടതി, വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വായുദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച വിധി കേരളത്തിലെ മലയോര മേഖലയുടെ ജന ജീവിതത്തിന്റെ അടിവേര് അറക്കുന്നതാണ്.
  കർഷകന്റെ കൈവശഭൂമി കവർന്നെടുക്കാൻ നിൽക്കുന്ന വനംവകുപ്പിനെ ബഫർസോൺ പ്രതിസന്ധിയിൽ നിന്നും കേരളത്തിലെ കൈവശഭൂമികളെ 'രക്ഷിക്കാൻ' ചുമതലപ്പെടുത്തിയത് ഇരട്ടത്താപ്പാണ് എന്ന് കിഫ ശക്തമായി ആരോപിക്കുന്നു.
  ജനവാസമേഖല, കൃഷിയിടങ്ങൾ എന്നിവക്ക് നിയമാനുസരണം നിർവചനം പോലും നൽകാതെയാണ് ഈ അന്തർ നാടകങ്ങൾ എന്നത് കിഫ വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവന്നിരുന്നു.
  ബഹുജനപ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ കേസുകൾ ഫയൽ ചെയ്ത് മതിയായ രീതിയിൽ ജനത്തിനുവേണ്ടി വാദിക്കാതെ, എതിരായി വിധി സമ്പാദിച്ചുകൊണ്ട് കേരളത്തിലെ മലയോര മേഖലയ്ക്ക് കൈവിലങ്ങ് തീർക്കുന്ന ധാരാളം വിധികൾ ഇതിനോടകം തന്നെ കേരള സർക്കാർ സമ്പാദിച്ചിട്ടുണ്ട്.
  സംസ്ഥാനം സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന ഹർജിയിൽ സ്വീകരിക്കുന്ന നയവും വ്യത്യസ്തമാവുകയില്ല എന്ന് സംശയിക്കാൻ കിഫ നിർബന്ധിതമാകുന്നു.
  അത്തരം ഒരു ചതിയിൽ പെടാതിരിക്കാൻ കിഫ സുപ്രീം കോടതിയിൽ റിവ്യൂഹർജി നൽകുന്നു.
  കേരളഹൈ കോടതിയിൽ നിന്നു ജഡ്ജിമാർ ആയി റിട്ടയർ ചെയ്ത ശേഷം സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകർ ആയി പ്രാക്ടീസ് ചെയ്യുന്ന നിയമവിദഗ്‌ധരെയും, കിഫക്ക് വേണ്ടി കേസ് ഫയൽ ചെയ്യുന്ന പ്രഗത്ഭ അഭിഭാഷകയും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡുമായ ശ്രീമതി വി. ഉഷാനന്ദിനിയേയും കിഫ ഹൃദയത്തോട് ചേർക്കുന്നു.
  1995 മുതൽ വിവിധ ഘട്ടങ്ങളായി നടന്നിട്ടുള്ള കേസുകളുടെ രേഖകൾ പരിശോധന നടത്തി കിഫയുടെ ലീഗൽ സെൽ നടത്തുന്ന പരിശ്രമങ്ങൾ കേരളത്തിലെ കർഷക സമൂഹത്തിന്റെ പ്രാർത്ഥനയോടൊപ്പം ചേർക്കുമ്പോൾ ഫലപ്രാപ്തി നേടും എന്ന വിശ്വാസം കിഫക്ക് ഊർജ്ജം പകരുന്നു.
  കിഫ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവുകളും നടത്തുന്നില്ല എന്ന വിവരം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഏതെങ്കിലും സംഘടനകൾ ബഫർ സോൺ വിഷയത്തിൽ പണപ്പിരിവ് നടത്തിയാൽ അതിൽ കിഫയെ ചേർക്കേണ്ടതില്ല.
  കിഫ ഒരു കേസിലും കർഷകരോട് പ്രതിഫലം ആവശ്യപ്പെടുകയുണ്ടായിട്ടില്ല എന്നത് വീണ്ടും ഓർമിപ്പിക്കുന്നു.
  കിഫയുടെ പോരാട്ടങ്ങളിൽ ശക്തി പകരാൻ കേരളത്തിലെ കർഷക സമൂഹത്തെ ആഹ്വാനം ചെയ്യുന്നു.
  കാട്ടിൽ മതി കാട്ടു നീതി
  ഡയറക്ടർ,
  കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്


  Also Read- 'ഉത്തരവ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം'; ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിൽ


  നേരത്തെ വിധിക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. വിധി നടപ്പിലാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുമാണ് കേരളം ഹർജിയിൽ പറയുന്നത്. ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കാനുള്ള വിധി എല്ലാ സ്ഥലങ്ങളിലും ഒരു പോലെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
  Published by:Rajesh V
  First published: