നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻജിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ 21 നദികള്‍ ശുചീകരിക്കാൻ KIIDC

  എൻജിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ 21 നദികള്‍ ശുചീകരിക്കാൻ KIIDC

  കരമനയാര്‍, ഭാരതപ്പുഴ, കടമ്പ്രയാര്‍, കീച്ചേരി, മണിമല, പമ്പ തുടങ്ങിയ നദികളെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ ഇത്തരമൊരു പദ്ധതി.

  News18

  News18

  • Share this:
   തിരുവനന്തപുരം: എൻജിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ സംസ്ഥാനത്തെ 21 നദികള്‍ ശുചീകരിക്കാനുള്ള പദ്ധതിയുമായി കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ(KIIDC). ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ചുമതലയാണ് കിഡ്ക് ഏറ്റെടുത്തിരിക്കുന്നത്.  കേരളത്തിലെ 30 എന്‍ജിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായി കിഡ്ക് മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് അറിയിച്ചു.

   അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കരമനയാര്‍, ഭാരതപ്പുഴ, കടമ്പ്രയാര്‍, കീച്ചേരി, മണിമല, പമ്പ തുടങ്ങിയ നദികളെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ ഇത്തരമൊരു പദ്ധതി.

   Also Read അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി

   പാലക്കാട് ജില്ലയിലെ 370 ഹെക്ടര്‍ കൃഷിഭൂമിയിലെ സാമൂഹ്യ സൂക്ഷ്മജലസേചന പദ്ധതിക്കും കിഡ്കിന് അനുമതി ലഭിച്ചിട്ടുണ്ട്. 280ല്‍ പരം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതി അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

   2018-19 സാമ്പത്തിക വർഷം55 കോടി രൂപയുടെ പദ്ധതികൾ മാത്രം കൈവശമുണ്ടായിരുന്ന കോർപ്പറേഷൻ 2019-20 സാമ്പത്തികവർഷം 1290 കോടിയിലെത്തിച്ച് റെക്കോഡ് ഇട്ടിരുന്നു. കോവിഡ് മാന്ദ്യത്തിനിടയിലും ഇത് 1500 കോടി രൂപ കടന്നിരിക്കുകയാണ്. പദ്ധതികളുടെ എണ്ണം നാലിൽ നിന്ന് എണ്‍പതായി വര്‍ധിച്ചു. ഇതോടെ കേരളത്തിലെ ഏറ്റവും വളർച്ചയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിലേക്ക് കെഐഐഡിസി ഉയര്‍ന്നതായി പ്രശാന്ത് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഏറ്റെടുത്ത മിക്കവാറും ജോലികള്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാനും കോര്‍പ്പറേഷന് സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}