• HOME
  • »
  • NEWS
  • »
  • kerala
  • »
  • തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്കു മുന്നിൽ ഹാജരാകേണ്ട; സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി

തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്കു മുന്നിൽ ഹാജരാകേണ്ട; സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി

അന്വേഷണത്തിന്റെ ഭാഗമായി സമൻസ് അയക്കുന്നതിനോട് എതിരല്ലെന്നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താൽ ഒരാൾ പ്രതിയാകണമെന്നില്ലല്ലോ എന്നും തോമസ് ഐസക്കിനോട് കോടതി

  • Last Updated :
  • Share this:
    കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച വരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിയ്ക്ക് നിർദേശം നൽകി.

    പ്രാഥമിക ഘട്ടത്തിൽ ഇത്രയേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വിജി അരുണ്‍ ഇഡിയ്ക്ക് നിർദേശം നല്‍കി. രണ്ടാമത്തെ സമൻസിൽ തന്‌റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍‌ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായി തോമസ് ഐസക് ഹര്‍ജിയിൽ പറഞ്ഞു.

    Also Read-KIIFB | ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ ഹൈക്കോടതിയിൽ

    അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സമൻസ് അയക്കുന്നതിനോട് എതിരല്ലെന്നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താൽ ഒരാൾ പ്രതിയാകണമെന്നില്ലല്ലോ എന്നും തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. മുൻ മന്ത്രിയെ പ്രതിയായല്ല ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ഇഡി വിശദീകരിച്ചു. വിവരങ്ങൾ തേടുകയാണ് ഉദേശ്യമെന്നും ഇഡി വ്യക്തമാക്കി.

    രണ്ടു തവണ ഇഡി തോമസ് ഐസക്കിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തിൽ ക്ലാസേടുക്കാനുണ്ടെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല.
    Published by:Jayesh Krishnan
    First published: