നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രകൃതിസൗഹൃദപദ്ധതികള്‍ക്കായി ധനസമാഹരണ നീക്കമാരംഭിച്ച് കിഫ്ബി: ലക്ഷ്യമിടുന്നത് 2100 കോടി രൂപ

  പ്രകൃതിസൗഹൃദപദ്ധതികള്‍ക്കായി ധനസമാഹരണ നീക്കമാരംഭിച്ച് കിഫ്ബി: ലക്ഷ്യമിടുന്നത് 2100 കോടി രൂപ

  500 കോടിയുടെ ജലവിതരണപദ്ധതികളും 600 കോടിയുടെ ആരോഗ്യമേഖലയിലെ വിവിധപദ്ധതികളുമാണ് ഈ വായ്പയിലൂടെ നടപ്പിലാക്കാന്‍ കിഫ്ബി ലക്ഷ്യമിടുന്നത്.

  കിഫ്ബി- ഇഡി

  കിഫ്ബി- ഇഡി

  • Share this:
  തിരുവനന്തപുരം: പ്രകൃതിസൗഹൃദപദ്ധതികള്‍ക്കായി ധനസമാഹരണത്തിന് കിഫ്ബി നീക്കമാരംഭിച്ചു.ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്ള വായപയും ഗ്രീന്‍ ബോണ്ട് പുറത്തിറക്കി ആഭ്യന്തരവിപണിയില്‍ പണസമാഹരണവും നടത്തുകയാണ് ലക്ഷ്യം.

  1100 കോടിയാണ് ഇന്റര്‍ നാഷണല്‍ ഫിനാഷ്യല്‍ കോര്‍പറേഷന്‍ വായിപയിലൂടെ കിഫ്ബി ലക്ഷ്യമിടുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ബോര്‍ഡ് യോഗം വായ്പയുടെ ടേംഷീറ്റിന് അംഗീകാരം നല്‍കിയത്.കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമോ ഈ വായ്പ സാദ്ധ്യമാവൂ.നിരവധി കടമ്പകള്‍ മുന്നിലുണ്ടെങ്കിലും വായ്പപദ്ധതി നിര്‍ദ്ദേശവുമായി കിഫ്ബി മുന്നോട്ട് പോകാനാണ് തീരുമാനം.500 കോടിയുടെ ജലവിതരണപദ്ധതികളും 600 കോടിയുടെ ആരോഗ്യമേഖലയിലെ വിവിധപദ്ധതികളുമാണ് ഈ വായ്പയിലൂടെ നടപ്പിലാക്കാന്‍ കിഫ്ബി ലക്ഷ്യമിടുന്നത്.

  10 വര്‍ഷമായിരിക്കും വായ്പകാലാവധി.തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍,എറണാകുളം ജില്ലയിലെ അങ്കമാലി,മലപ്പുറം ജില്ലയിലെ മഞ്ചേരി,പാലക്കാട് ജില്ലയിലെ പെരുമാട്ടി എന്നിവിടങ്ങളിലാണ് പുതിയ ജലവിതരണ പദ്ധതികള്‍ തുടങ്ങാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്.

  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനം,കോട്ടയം ജനറല്‍ ആശുപത്രി വികസനം,കോന്നി മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണം,കോഴിക്കോട് ജനറല്‍ ആശുപത്രി നവീകരണം എന്നിവയാണ് ആരോഗ്യമേഖലയിലെ പദ്ധതികളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

  ഗ്രീന്‍ ബോണ്ട് പുറത്തിറക്കി ധനസമാഹരണം നടത്താന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നു.പുതിയതായി പ്രഖ്യാപിക്കുന്ന ഹരിത പദ്ധതിക്കാണ് ഗ്രീന്‍ ബോണ്ട് വഴിയുളള പണം ഉപയോഗപ്പെടുത്തുക.ആഭ്യന്തര വിപണിയില്‍ നിന്ന് 1000 കോടിയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.നേരത്ത മസാല ബോണ്ട് വഴി വിദേശവിപണിയില്‍ നിന്നാണ് പണസമാഹരണം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ ആഭ്യന്തര കടപ്പത്ര വിപണിയേയാണ് കേരളം ആശ്രയിക്കുന്നത്.

  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു; ഓണത്തിന് മുമ്പായി ഗുണഭോക്താക്കള്‍ക്ക് 3200 രൂപ ലഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്.

  ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.  പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവര്‍ക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.
  Published by:Jayashankar AV
  First published:
  )}