നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലാവലിനുമായി ബന്ധമുള്ളത് നിക്ഷേപത്തിന് തടസമല്ല; നിലപാട് തിരുത്തി കോടിയേരി

  ലാവലിനുമായി ബന്ധമുള്ളത് നിക്ഷേപത്തിന് തടസമല്ല; നിലപാട് തിരുത്തി കോടിയേരി

  ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല.

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
   കൊല്ലം: ലാവലിന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപമിറക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി മസാല ബോണ്ടിലെ നിക്ഷേപത്തിനു ബന്ധമില്ലെന്ന് കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ അഭിപ്രായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ തിരുത്തിയത്.

   ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല. ധനകാര്യ വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. ധനമന്ത്രിയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മറുപടി പറഞ്ഞിട്ടുണ്ട്. കിഫ്ബി നിക്ഷേപം മുടക്കാനുള്ള യുഡിഎഫിന്റെ നിരര്‍ഥകമായ വാദമാണിതെന്നും കോടിയേരി പറഞ്ഞു.

   Also Read മസാല ബോണ്ട്; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.ഡി സതീശന്‍

   രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ എന്തെങ്കിലും പറയണമെന്നാണ് ആഗ്രഹം. രാഹുലിന്റെ ഒരു സൗജന്യവും സിപിഎമ്മിനു വേണ്ട. മുസ്ലിം ലീഗിനെതിരെ യുപി മുഖ്യമന്ത്രി നടത്തുന്ന പ്രചാരണത്തെ സിപിഎം ശക്തമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

   First published: