ഗുണനിലവാരം പാലിച്ചില്ല; കൊച്ചി കാൻസർ സെൻറർ നിർമാണം നിർത്തി വയ്ക്കാൻ കിഫ്ബി നിർദേശം

കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സെന്‍ററിൽ നിർമാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു.

News18 Malayalam | news18
Updated: November 28, 2019, 10:52 AM IST
  • News18
  • Last Updated: November 28, 2019, 10:52 AM IST
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം:- കൊച്ചി കാൻസർ സെൻറർ നിർമാണത്തിൽ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കിഫ്ബി യുടെ കണ്ടെത്തൽ. ഗുണനിലവാരമില്ലാത്തതും നിർമാണത്തിലെ കാലതാമസവും കാരണം നിർമാണപ്രവർത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം നൽകി.
നിർമാണത്തിന്റെ ശോചനീയമായ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് നിർമാണപ്രവർത്തികൾ നിർത്തിവയ്ക്കാൻ എസ്പിവി ആയ ഇൻകെലിന് കിഫ്ബി നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സെന്‍ററിൽ നിർമാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. അപകടത്തെ തുടർന്ന് കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇടിഞ്ഞു വീണ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നു.നിർമ്മാണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ല.

അപകടത്തിന് മുമ്പുതന്നെ കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിങ്, നിർമാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി പരിശോധനാറിപ്പോർട്ടും തിരുത്തൽ നിർദേശങ്ങളും നൽകിയിരുന്നു. തുടർപരിശോധനകൾക്ക് ശേഷം കിഫ്ബി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുമാത്രമേ ഇനി പ്രവർത്തികൾ തുടങ്ങാവൂ എന്നാണ് ഇൻകെലിന് നൽകിയിരിക്കുന്ന നിർദേശം

കാൻസർ സെൻററിന് പുറമേ മറ്റ് നാലു പദ്ധതികളും നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റോപ്പ് മെമ്മോ നൽകിയ പ്രവർത്തികൾ..

1.എംഇഎസ് കോളജ് - പയ്യനാടം റോഡ് നവീകരണം,പാലക്കാട് ജില്ല - (SPV – KRFB)

2.കൽപ്പറ്റ-വരമ്പറ്റ റോഡ് നവീകരണം,വയനാട് ജില്ല - (SPV – KRFB)

3.അടൂർ ടൗൺ ബ്രിഡ്ജ്,പത്തനംതിട്ട ജില്ല - (SPV – KRFB)

4.ആശുപത്രി കെട്ടിട നിർമാണം,കൊച്ചിൻ കാൻസർ സെന്റർ,എറണാകുളം ജില്ല - (SPV – INKEL)

5.അയ്യർമുക്ക്-ഭരതന്നൂർ-കോട്ടയപ്പൻകാവ് റോഡിന് സമീപമുള്ള പൈപ്പ് മാറ്റം - (SPV – KWA)
First published: November 28, 2019, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading