തുറമുഖ വികസനം: നെതർലൻഡ്സ് രാജാവും രാജ്ഞിയും കൊച്ചിയിലെത്തും

ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ധർ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും രാജാവിനും രാജ്ഞിക്കുമൊപ്പം ഉണ്ടാകും

news18
Updated: July 31, 2019, 1:49 PM IST
തുറമുഖ വികസനം: നെതർലൻഡ്സ് രാജാവും രാജ്ഞിയും കൊച്ചിയിലെത്തും
നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയപ്പോൾ
  • News18
  • Last Updated: July 31, 2019, 1:49 PM IST
  • Share this:
ന്യൂഡൽഹി: കേരളത്തിന്റെ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 187, 18 തിയതികളിൽ കൊച്ചിയിലെത്തും. ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചർച്ചയായി.

ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ധർ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും രാജാവിനും രാജ്ഞിക്കുമൊപ്പം ഉണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയിൽ ജില്ലാ കളക്ടറും ഡൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.

നെതർലൻഡിലെ റോട്ടർഡാം പോർട്ടിന്റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും കൂടിക്കാഴ്ചയിൽ ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതർലന്റ്സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദർശനവേളയിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതർലൻഡ്സ് സന്ദർശന വേളയിൽ നെതർലൻഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആർക്കൈവ്സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നുവെന്നും അതിന്റെ ഭാഗമായാണ് പുതിയ കാൽവെയ്പെന്നും മുഖ്യമന്ത്രി അറിയിച്ചു.

First published: July 31, 2019, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading