HOME /NEWS /Kerala / മലപ്പുറത്തു നിന്നും രാജവെമ്പാല കാറിൽ കയറി കോട്ടയത്ത്; പിടികൂടിയത് ഒരു മാസം കഴിഞ്ഞ്

മലപ്പുറത്തു നിന്നും രാജവെമ്പാല കാറിൽ കയറി കോട്ടയത്ത്; പിടികൂടിയത് ഒരു മാസം കഴിഞ്ഞ്

ഒരുമാസത്തോളം മുൻപ് നിലമ്പൂരിൽ നിന്നും കോട്ടയം സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാലയെയാണ് ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്

ഒരുമാസത്തോളം മുൻപ് നിലമ്പൂരിൽ നിന്നും കോട്ടയം സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാലയെയാണ് ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്

ഒരുമാസത്തോളം മുൻപ് നിലമ്പൂരിൽ നിന്നും കോട്ടയം സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാലയെയാണ് ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്

  • Share this:

    കോട്ടയം: പത്തടിയോളം നീളമുള്ള രാജവെമ്പാലയെ കോട്ടയം ആർപ്പൂക്കരയില്‍ നിന്ന് പിടികൂടി. ഒരുമാസത്തോളം മുൻപ് നിലമ്പൂരിൽ വഴിക്കടവ് നിന്നും കോട്ടയം സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാലയെയാണ് ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്. തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറിലാണ് പാമ്പുണ്ടായിരുന്നത്.

    ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിൻ‌റെ ജോലി. ഈ സമയം ഒരു പാമ്പ് സുജിത്തിന്റെ കയറിയതായുള്ള സംശയം പ്രദേശവാസികൾ പ്രകടപ്പിച്ചിരുന്നു. തുടർന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

    Also Read-'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ

    പിന്നീട് കോട്ടയത്തേക്ക് പുറപ്പെട്ടു. എന്നാൽ കഴിഞ്ഞാഴ്ച വീടിന് സമീപത്ത് നിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയിൽ കണ്ടെത്തി.ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. തുടർന്ന് വാവ സുരേഷിന് കൊണ്ടുവന്ന് പരിശോധിപ്പിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

    ' isDesktop="true" id="553689" youtubeid="MxgAt1EYW1I" category="kerala">

    Also Read-എരിവില്ലാത്ത കപ്പലണ്ടി; ക്രീമില്ലാത്ത ബൺ; ലേയ്സ്; പപ്പടത്തിന് മുമ്പ് നമ്മൾ അടി കൂടി ആറാടിയ ആഹാരങ്ങൾ

    പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടിയത്. നംവകുപ്പിന്റെ പാമ്പ് പിടിത്തക്കരന്‍ അബീഷ് എത്തി പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് കൊണ്ടുപോയി.

    First published:

    Tags: King cobra, Kottayam