പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും വനംവകുപ്പ് വീണ്ടും രാജവെമ്പാലയെ പിടികൂടി. സന്നിധാനത്തെ സീവേജ് പ്ലാന്റിന്റെ അടുത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ കണ്ട തീർത്ഥാടകരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്.
Also Read- യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ
തുടർന്ന് വനം വകുപ്പിലെ താത്കാലിക ജീവനക്കാരനായ ബാബൻ ആണ് വിദഗ്ധമായി പാമ്പിനെ പിടികൂടിയത്. ഈ സീസണിൽ ശബരിമല സന്നിധാന മേഖലയിൽ നിന്നും പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.