നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സേതുമാധവന്റെ ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന 'കിരീടം പാലം' ഇനി ടൂറിസം കേന്ദ്രം; മന്ത്രി വി ശിവന്‍കുട്ടി

    സേതുമാധവന്റെ ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന 'കിരീടം പാലം' ഇനി ടൂറിസം കേന്ദ്രം; മന്ത്രി വി ശിവന്‍കുട്ടി

    സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു ഈ പാലം.

    News18

    News18

    • Share this:
      തിരുവനന്തപുരം: ലോക ടൂറിസം ദിനത്തില്‍ 'കിരീടം പാലം' ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. കിരീടം പാലം എന്നും തിലകന്‍ പാലം എന്നും പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം സ്ഥിതിച്ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താനാണ് പദ്ധതി.

      സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു ഈ പാലം. അന്നു മുതലാണ് പാലം കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ അറിയപ്പെടുന്നത്.

      കുട്ടികള്‍ക്കായി പാര്‍ക്കും കായലിനെ അടുത്തറിയാനായി ബോട്ട് സവാരി എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്.

      വി ശവിന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം

      മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവന്‍ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന്‍ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

      കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.


      പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.
      Published by:Jayesh Krishnan
      First published:
      )}