EXCLUSIVE: സർക്കാരിന് ഒരു രൂപ പോലും നഷ്ടം വരില്ല; പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കുമെന്ന് കിറ്റ്കോ

പാലം നന്നാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാരിന് ഒരു രൂപ പോലും നഷ്ടം വരില്ലെന്നും കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ പ്രമോദ് ന്യൂസ്‌ 18നോട്‌ പറഞ്ഞു

news18
Updated: May 5, 2019, 10:38 AM IST
EXCLUSIVE: സർക്കാരിന് ഒരു രൂപ പോലും നഷ്ടം വരില്ല; പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കുമെന്ന് കിറ്റ്കോ
പാലാരിവട്ടം പാലം
  • News18
  • Last Updated: May 5, 2019, 10:38 AM IST
  • Share this:
കൊച്ചി: സർക്കാരിന് ഒരു രൂപ പോലും നഷ്‌ടം വരാതെ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കും എന്ന് കിറ്റ്‌കോ. നിർമ്മിച്ച് രണ്ടു വർഷത്തിനുള്ളിൽ പാലം ബലക്ഷയത്തിൽ ആയതിന്റെ ഉത്തരവാദിത്തം കിറ്റ്‌കോയ്ക്കും ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞിരുന്നു. പാലത്തിന്റെ പുനർ നിർമാണം വിലയിരുത്താൻ മദ്രാസ് ഐഐടി സംഘം ഇന്ന് എത്തും.

സംസ്ഥാന സർക്കാരിന് കൂടി പങ്കാളിത്തമുള്ള വമ്പൻ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയുടെ കൂടി മേൽനോട്ടത്തിലായിരുന്നു പാലാരിവട്ടം മേൽപ്പാല നിർമ്മാണം. കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയടക്കം കൺസൾട്ടൻസിയായ കിറ്റ്‌കോയുടെ ഉപദേശം ഉണ്ടായിട്ടും പാലാരിവട്ടം പാലം പണിയിൽ വ്യാപക ക്രമക്കേട് ഉണ്ടായി. പാലം തകരാറിലായതോടെ പ്രതിക്കൂട്ടിലായ കിറ്റ്‌കോ ഇപ്പോൾ പറയുന്നത്, സർക്കാരിന് നഷ്ടം വരുത്താതെ പാലം പുനർ നിർമ്മിക്കും എന്നാണ്. പാലം നന്നാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാരിന് ഒരു രൂപ പോലും നഷ്ടം വരില്ലെന്നും കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ പ്രമോദ് ന്യൂസ്‌ 18നോട്‌ പറഞ്ഞു.

'പാലാരിവട്ടം മേല്‍പ്പാല നിർമാണത്തിൽ പാളിച്ച'; ക്രമക്കേട് കാട്ടിയവർക്കെതിരെ നടപടി: മന്ത്രി ജി. സുധാകരൻ

പാലത്തിന്റെ നിർമാണ വേളയിൽ പുതിയ സാങ്കേതിക വിദ്യ പ്രയോഗിച്ചതിലെ അപാകതകളാകാം വിള്ളലുണ്ടാകാൻ കാരണം. വീഴ്ചയുണ്ടായിയെന്നു തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ വ്യക്തമാക്കി. പാലത്തിന്റെ പുനർ നിർമാണം വിലയിരുത്താൻ മദ്രാസ് ഐഐടിയിലെ വിദഗ്ദ്ധ സംഘം ഇന്ന് എത്തും. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളിൽ ഏതെങ്കിലും മാറ്റം വേണോ എന്ന് സംഘം തീരുമാനിക്കും. ഐഐടി മദ്രാസ് തയാറാക്കിയ റിപ്പോർട്ടിലെ മൂന്ന് പ്രധാന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം മേൽ പാലത്തിന്റെ പുനർ നിർമാണം പുരോഗമിക്കുന്നത്.
First published: May 5, 2019, 10:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading