പാലാരിവട്ടം പാലം നിർമാണം; കിറ്റ്കോയുടെ ഗുരുതര വീഴ്ചയെന്ന് സുധാകരൻ

കിറ്റ്കോ മേൽനോട്ടം വഹിച്ച പ്രവൃത്തികളെല്ലാം അന്വേഷിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി

news18
Updated: June 11, 2019, 11:38 AM IST
പാലാരിവട്ടം പാലം നിർമാണം; കിറ്റ്കോയുടെ ഗുരുതര വീഴ്ചയെന്ന് സുധാകരൻ
sudhakaran
  • News18
  • Last Updated: June 11, 2019, 11:38 AM IST
  • Share this:
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിർമിച്ചതിൽ കിറ്റ്കോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി ജി സുധാകരൻ. നിർമാണച്ചുമതല വേണ്ടവിധം നിർവഹിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

also read: നഗ്നഫോട്ടോകൾ കൈവശംവയ്ക്കുന്നത് കുറ്റകരമല്ല; ഹൈക്കോടതി

കിറ്റ്കോ മേൽനോട്ടം വഹിച്ച പ്രവൃത്തികളെല്ലാം അന്വേഷിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയവരാരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

അന്വേഷണം ശക്തമായി നടക്കുകയാണ്. ഈ പാലത്തിന്റെ ഡിസൈനിൽ തന്നെ പ്രശ്നങ്ങളുണ്ട്. അതുപോലും കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. അതിന്റെ തുടർച്ചയായാണ് നിർമാണത്തിൽ ഗുരുതര പിഴവുണ്ടായത്- മന്ത്രി ജി സുധാകരൻ പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് കാലത്ത് നടന്ന എല്ലാ നിർമാണങ്ങളെ കുറിച്ചും അന്വേഷിക്കാൻ സാധിക്കില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
First published: June 11, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading