BIG BREAKING: പാലാരിവട്ടം പാലം; ഉത്തരവാദിത്തം ഏറ്റെടുത്ത് കിറ്റ്കോ

ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് സർക്കാരിന് ചെലവില്ലാതെ കരാറുകാരെ കൊണ്ട് പണി ചെയ്യിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

news18
Updated: May 8, 2019, 10:40 AM IST
BIG BREAKING: പാലാരിവട്ടം പാലം; ഉത്തരവാദിത്തം ഏറ്റെടുത്ത് കിറ്റ്കോ
പാലാരിവട്ടം പാലം
  • News18
  • Last Updated: May 8, 2019, 10:40 AM IST
  • Share this:
കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കിറ്റ്കോ. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ലെന്ന് കിറ്റ് കോ അസി.ജനറൽ മാനേജർ ജി.പ്രമോദ് പറഞ്ഞു. പാലത്തിന്‍റെ

പിഴവ് തിരിച്ചറിഞ്ഞിട്ട് ഒന്നര വർഷമായെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാലത്തിന്‍റെ പിഴവ് പരിഹരിക്കാൻ തീരുമാനിച്ചത് പൊതുജനങ്ങളോ സർക്കാരോ പറഞ്ഞിട്ടല്ല. മദ്രാസ് ഐ.ഐ.ടിയെ പഠനത്തിന് നിയോഗിച്ചത് കിറ്റ്കോയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് സർക്കാരിന് ചെലവില്ലാതെ കരാറുകാരെ കൊണ്ട് പണി ചെയ്യിക്കുന്നത്. ഡക്ക് കണ്ടിന്യുവിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചതിലാണ് പിഴവ് പറ്റിയത്.

മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തിരിച്ചെത്തും

നിർമാണം ഏറ്റെടുത്ത കരാറുകാരന് ഈ സാങ്കേതികവിദ്യയിൽ പരിജ്ഞാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സമാന സാങ്കേതിക വിദ്യയിലുള്ള പാലം നിർമാണ രീതി ഇവടെ പകർത്തുകയായിരുന്നു.

ടാറും കോൺക്രീറ്റും തമ്മിൽ ഒട്ടിക്കുന്ന മാസ് സ്റ്റിക് ഉരുകിചേരാഞ്ഞതും പാലത്തിൽ വിള്ളൽ ഉണ്ടാകാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

Published by: Joys Joy
First published: May 8, 2019, 10:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading