HOME » NEWS » Kerala » KITEX GROUP SENT NOTICE TO PT THOMAS MLA SEEKING RS 100 CRORE COMPENSATION

'സല്‍പ്പേരിന് കളങ്കംവരുത്തി'; 100 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎക്ക് കിറ്റെക്സിന്റെ വക്കീൽ നോട്ടീസ്

അര നൂറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിനു കളങ്കമുണ്ടാക്കി എന്നാണ് ആരോപണം.

News18 Malayalam | news18-malayalam
Updated: June 22, 2021, 10:59 PM IST
'സല്‍പ്പേരിന് കളങ്കംവരുത്തി'; 100 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎക്ക് കിറ്റെക്സിന്റെ വക്കീൽ നോട്ടീസ്
പി.ടി തോമസ് എം.എൽ.എ
  • Share this:
കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എയ്ക്ക് അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ വക്കീല്‍ നോട്ടിസ്. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിനു കളങ്കമുണ്ടാക്കി എന്നാണ് ആരോപണം. കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന് സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Also Read- കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല; സിനിമയെ വെല്ലും രേഷ്മയുടെ കഥ

കിറ്റെക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം ജില്ലയിലെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കി വിടുകയും കുടിവെള്ളം മലിനമാക്കുന്നുവെന്നുമായിരുന്നു പി ടി തോമസിന്റെ പ്രധാന ആരോപണം. തിരുപ്പൂരില്‍നിന്ന് സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ത്തലാക്കിയ കമ്പനികള്‍ കിഴക്കമ്പലത്ത് സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും മറ്റു കമ്പനികള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നുവെന്നും പി ടി തോമസ് ആരോപിച്ചിരുന്നു.

Also Read- കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലുമാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ

50 കോടി രൂപ വേണ്ടെന്നും ആരോപണങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്നും പി ടി തോമസ് പ്രതികരിച്ചിരുന്നു. ജീവന്റെയും കുടിവെള്ളത്തിന്റെ പ്രശ്‌നമാണെന്നും അതിനെ 50 കോടി രൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 13 വര്‍ഷം കഴിഞ്ഞിട്ടും കമ്പനി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും കടമ്പ്രയാര്‍ നദി മലിനപ്പെട്ടുവെന്നും എംഎൽഎ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Also Read- മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: തൃശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ

ഇതിന് പിന്നാലെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് രംഗത്തു വന്നിരുന്നു. ആരോപണങ്ങള്‍ ഏഴു ദിവസത്തിനകം തെളിയിക്കാനായാല്‍ 50 കോടി രൂപ നല്‍കുമെന്നു വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സമയ പരിധി അവസാനിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എംഎല്‍എ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ വിദേശത്തും ഇന്ത്യയിലുമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കളിലും ഓഹരി ഉടമകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയെന്നും ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് വാദം. ചില ഡിജിറ്റല്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കിറ്റെക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.
Published by: Rajesh V
First published: June 22, 2021, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories