• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kizhakkambalam | കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസ് : നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കും: കിറ്റെക്സ്

Kizhakkambalam | കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസ് : നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കും: കിറ്റെക്സ്

കേസിൽ 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണ് കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 

  • Share this:
    കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) കിറ്റക്സ് ജീവനക്കാര്‍ പോലീസിനെ (Kerala Police) ആക്രമിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റെക്‌സ് കമ്പനി (Kitex) അറിയിച്ചു.

    123 തൊഴിലാളികളയായിരിക്കും കമ്പനി തിരിച്ചെടുക്കുക. കേസില്‍ കുറ്റ പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ നിയമോപദേശം അടിസ്ഥാനമാക്കിയാണ് കമ്പനി തീരുമാനം എടുത്തിരിക്കുന്നത്.
    തൊഴിലാളികളുടെ കുടുംബത്തിന് സഹായം നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

    കേസിൽ 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണ് കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെല്ലാവരും ഇതര സംസ്ഥാനക്കാരാണ്. സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വെയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    അക്രമം നടന്ന് രണ്ട് മാസം തികയുന്നതിനു മുന്‍പാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് . കിറ്റക്‌സിലെ ജീവനക്കാരും ജാര്‍ഖണ്ഡ്, അസം, യുപി, നാഗാലാന്റ് സ്വദേശികളുമായ 175 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

    നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലാണ് കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടാവുകയും വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെ അക്രമം വ്യാപിപ്പിക്കുകയായിരുന്നു. അക്രമികള്‍ ഒരു പൊലീസ് ജിപ്പ് കത്തിക്കുകയും മറ്റ് രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

    കുന്നത്തുനാട് സി ഐ ഷാജന്‍ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് അന്ന് അക്രമത്തില്‍ പരുക്കേറ്റത്. എന്നാല്‍ അക്രമം നടത്തിയ കിറ്റക്‌സ് ജീവനക്കാരെ വെള്ളപൂശാനായിരുന്നു ആദ്യ ഘട്ടം മുതല്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

    Also Read-പാണക്കാട് ഹൈദരലി തങ്ങള്‍; സൗമ്യത ബലഹീനതയല്ലെന്ന് തെളിയിച്ച നേതാവ്


    ലഹരി ഉപയോഗിച്ച നാല്‍പ്പതോളം പേര്‍ മാത്രമാണ് പോലീസിനെ ആക്രമിച്ചതെന്നും പോലീസ്ജീപ്പിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് സിമ്പിളായാണ് തീയിട്ടതെന്നുമുള്ള സാബു ജേക്കബിന്റെ വിശദീകരണം വലിയ വിവാദമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ. എസ്. പി അനുജ് പലിവാല്‍ നയിച്ച 19 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

    Also Read-പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ: പൊന്നാനിയിലെ വിദ്യാർത്ഥി, ശംസുൽ ഉലമയുടെ ശിഷ്യൻ


    ലഹരി ഉപയോഗിച്ച നാല്‍പ്പതോളം പേര്‍ മാത്രമാണ് പോലീസിനെ ആക്രമിച്ചതെന്നും പോലീസ് ജീപ്പിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് സിമ്പിളായാണ് തീയിട്ടതെന്നുമുള്ള സാബു ജേക്കബിന്റെ വിശദീകരണം വലിയ വിവാദമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ. എസ്. പി അനുജ് പലിവാല്‍ നയിച്ച 19 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
    Published by:Jayashankar AV
    First published: