നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; പുത്തലത്ത് ദിനേശൻ തുടരാൻ സാധ്യത

  കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; പുത്തലത്ത് ദിനേശൻ തുടരാൻ സാധ്യത

  സി പി എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം ദേശീയനേതാവുമാണ് നിലവില്‍ കെ കെ രാഗേഷ്.

  kk ragesh

  kk ragesh

  • Share this:
   തിരുവനന്തപുരം: സർക്കാരിന് പുതുമുഖം നൽകിയതിന് പിന്നാലെ മന്ത്രിമാരുടെ സ്റ്റാഫിലും പുതിയ ആളുകൾ വരുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി രാജ്യസഭ മുൻ എം.പി കെ കെ രാഗേഷ് വരും. സി പി എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം ദേശീയനേതാവുമാണ് നിലവില്‍ കെ കെ രാഗേഷ്. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി മുൻ എസ്.എഫ്.ഐ നേതാവ് പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് സൂചന.

   രാജ്യസഭാ എം പി ആയിരിക്കെ ശ്രദ്ധേയമായ പ്രവർത്തനമാണ് കെ കെ രാഗേഷ് നടത്തിയത്. ഡൽഹിയിൽ കര്‍ഷകസമരം ഉള്‍പ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പാർലമെന്‍റിൽ മികച്ച പ്രകടനം നടത്തിയ രാഗേഷിന് രാജ്യസഭയില്‍ വീണ്ടും ഒരവസരം നല്‍കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മുഖ്യമന്ത്രിയുടെ ടീമിൽ സുപ്രധാന സ്ഥാനം നൽകിയാണ് കെ കെ രാഗേഷിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.

   കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ് കെ കെ രാഗേഷ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും രാഗേഷ് ഉയർന്നുവന്നത്. 2015 ഏപ്രിലിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 'സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും' എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രിയ വർഗീസാണ് ഭാര്യ.

   അതിനിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കെ കെ ശൈലജയുടെ പിൻഗാമിയായി ആറന്മുളയിൽ നിന്ന് വിജയിച്ച വീണ ജോർജിന് സംസ്ഥാനത്തെ അടുത്ത ആരോഗ്യമന്ത്രിയാകും. ധനവകുപ്പ് കെ എൻ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിന് നൽകാനാണ് ധാരണ.

   Also Read- 'അടുത്ത ആരോഗ്യ മന്ത്രി ശൈലജയെക്കാള്‍ മികവ് കാട്ടില്ലെന്ന് ആര്‍ക്കറിയാം': പി കെ ശ്രീമതി

   Also Read- 'പിണറായിയുടെ ഇഷ്ടക്കാരാകാനുള്ള ശ്രമം ഇനിയെങ്കിലും  നിര്‍ത്തണം': ടി പി അഷ്‌റഫലി

   എം പി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും എക്സൈസും  ലഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് ആർ ബിന്ദുവിനാണ്. പൊതുവിദ്യാഭ്യാസം വി ശിവൻകുട്ടിക്കും നൽകും. വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് വിട്ടുകൊടുത്തു. കെ കൃഷ്ണൻകുട്ടിയാകും വൈദ്യുതമന്ത്രി. ഐഎൻഎല്ലിന് തുറമുഖ വകുപ്പ് നൽകി. അഹമ്മദ് ദേവർകോവിലായിരിക്കും അടുത്ത തുറമുഖവകുപ്പ്മന്ത്രി. ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകൾ കെ രാധാകൃഷ്ണനാണ്. എൻസിപിയിലെ എ കെ ശശീന്ദ്രന് വനം വകുപ്പ് നൽകി. ഫിഷറീസ് സാംസ്കാരികവും ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനാണ്. സഹകരണ, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതല വി എൻ വാസവനാണ്.

   പ്രധാനവകുപ്പുകളും ചുമതലക്കാരും

   പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ

   കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

   വീണ ജോര്‍ജ്- ആരോഗ്യം

   പി. രാജീവ്- വ്യവസായം

   ആര്‍.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

   എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

   മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

   കെ രാധാകൃഷ്ണൻ- ദേവസ്വം, പാർലമെന്ററി കാര്യം

   ആന്റണി രാജു- ഗതാഗത വകുപ്പ്

   വി. അബ്ദുറഹിമാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

   കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

   എ കെ ശശീന്ദ്രൻ- വനംവകുപ്പ്

   സജി ചെറിയാൻ- ഫിഷറീസ്, സംസ്കാരികം

   വി എൻ വാസവൻ- സഹകരണം, രജിസ്ട്രേഷൻ

   അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, പുരാവസ്തു, മ്യൂസിയം
   Published by:Anuraj GR
   First published:
   )}