• HOME
  • »
  • NEWS
  • »
  • kerala
  • »
  • PRIME DEBATE:"പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാമചന്ദ്രനെയാണ് CPM ഫ്ലക്സ് വെച്ച് കൊണ്ടു നടന്നത്.എന്താണ് ന്യായീകരണം?"KKരമ

PRIME DEBATE:"പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാമചന്ദ്രനെയാണ് CPM ഫ്ലക്സ് വെച്ച് കൊണ്ടു നടന്നത്.എന്താണ് ന്യായീകരണം?"KKരമ

പാർട്ടിയിൽ കാതലായ മാറ്റം വന്നെന്ന കോടിയേരിയുടെ വാദം പരിഹാസ്യമാണെന്നും കൊലയാളികളെ സംരക്ഷിക്കുകയും അവർക്കൊപ്പം നിൽക്കുകയുമാണ് എല്ലാ കാലത്തും സിപിഎം ചെയ്തിട്ടുള്ളതെന്നും രമ ആരോപിച്ചു.

കെ കെ രമ ന്യൂസ് 18 പ്രൈം ഡിബേറ്റിൽ

കെ കെ രമ ന്യൂസ് 18 പ്രൈം ഡിബേറ്റിൽ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സി.പി.എം കൊലപാതക പാർട്ടി തന്നെയെന്ന് കെ.കെ. രമ. പാർട്ടിയിൽ കാതലായ മാറ്റം വന്നെന്ന കോടിയേരിയുടെ വാദം പരിഹാസ്യമാണെന്നും കൊലയാളികളെ സംരക്ഷിക്കുകയും അവർക്കൊപ്പം നിൽക്കുകയുമാണ് എല്ലാ കാലത്തും സി.പി.എം ചെയ്തിട്ടുള്ളതെന്നും രമ ആരോപിച്ചു. ന്യൂസ്18 കേരളം പ്രൈം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു രമ.

    സി.പി.എം നേതൃത്വം ഈ കേരളത്തിലെ ജനങ്ങളെയാണോ മണ്ടൻമാരാക്കുന്നതെന്ന് രമ ചോദിച്ചു. ഇന്നലെ ഇവർ പറഞ്ഞു ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരൻ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്തെന്ന്, അതുകൊണ്ട് ഞങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന്. എന്നാൽ, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അനുഭവിക്കുന്ന സി.പി.എം സംരക്ഷണം വ്യക്തമാക്കുന്ന രേഖകളുമായിട്ട് ആയിരുന്നു രമ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

    സഖാവ് ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവിടുത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗമുണ്ട്, കെ.സി. രാമചന്ദ്രൻ. ആ കെ.സി. രാമചന്ദ്രനെ പാർട്ടി പുറത്താക്കി. പാർട്ടി പുറത്താക്കിയപ്പോൾ ആ പുറത്താക്കിയ വിവരം ജയിലിൽ അറിയിക്കാൻ പോയത് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ജയരാജൻ ആയിരുന്നു. ജയരാജനും സി.പി.എമ്മിന്‍റെ നേതാക്കൻമാരും ചേർന്നിട്ടാണ് ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറയാൻ പോയത്. അപ്പോൾ ആ പുറത്താക്കൽ കെ.സി.രാമചന്ദ്രനോട് ആലോചിച്ചതിനു ശേഷം അവര് നടത്തിയ ഒരു പ്രഹസനമായിരുന്നു എന്ന് വ്യക്തമാണെന്നും രമ ആരോപിച്ചു.

    അതിനുശേഷം നാട്ടിൽ വെച്ച ഒരു ഫ്ലക്സ് ഉണ്ട്, ഇതാ നിങ്ങള് കാണണമെന്ന് പറഞ്ഞുകൊണ്ട് ആ ഫ്ലക്സും പ്രൈം ഡിബേറ്റിൽ അവർ ഉയർത്തിക്കാട്ടി. "പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാമചന്ദ്രൻ ആണ് ഇത്. ആ രാമചന്ദ്രനെയാണ് സി.പി.എം ഫ്ലക്സ് വെച്ച് നാടു മുഴുവൻ കൊണ്ടു നടന്നത്. ഈ സി.പി.എം നേതൃത്വമല്ലേ ഇത് ചെയ്തത്. എന്താണ് ഇതിന് ന്യായീകരണമെന്നും" - അവർ ചോദിച്ചു.

    ആരെയാണ് സി.പി.എം മണ്ടൻമാരാക്കുന്നതെന്നും രമ ചോദിച്ചു. സി. പി.എമ്മിന്‍റെ നേതാക്കൻമാർക്കൊക്കെ ക്രിമിനലുകളുമായുള്ള ബന്ധമെന്താണ്. ടി.പി.വധക്കേസിലെ മറ്റൊരു കൊലയാളിയായ ഷാഫിക്കൊപ്പം ബിനീഷ് കോടിയേരി നിൽക്കുന്ന ചിത്രവും കെ.കെ.രമ പ്രൈം ഡിബേറ്റിൽ കാണിച്ചു. ഷാഫിയുടെ വിവാഹം നടത്തി കൊടുത്തത് ഷംസീർ എം.എൽ.എ ആണെന്നും അവർ ആരോപിച്ചു. ഈ ഷാഫിയുമായിട്ട് ഇവർക്കെന്താണ് ബന്ധം. കൊടി സുനി ഉൾപ്പെടെയുള്ളവരെ ജയിലിൽ അടച്ചപ്പോൾ ധർണ നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ അല്ലായിരുന്നോ? - തെളിവുകൾ നിരത്തിയാണ് രമ ചോദ്യങ്ങൾ ഉന്നയിച്ചത്.

    ടി.പി. വധക്കേസ് പാർട്ടി അന്വേഷണ കമ്മീഷൻ അവന്വേഷിക്കും എന്നായിരുന്നു പറഞ്ഞത്. എന്തായിരുന്നു ആ അന്വേഷണ കമ്മീഷന്‍റെ സ്ഥിതി. ടി.പി.വധക്കേസിലെ മറ്റൊരു പ്രതിയായ കിർമാണി മനോജിന്‍റെ വിവാഹം പോണ്ടിച്ചേരിയിൽ വെച്ച് നടത്തിക്കൊടുത്തത് സി.പി.എം പാർട്ടി നേതാക്കളാണ്. ക്രിമിനലുകളെ തള്ളിപ്പറയാനുള്ള ആർജ്ജവം പാർട്ടിക്കുണ്ടാകുമോ. ഉണ്ടാകില്ല, കാരണം ക്രിമിനലുകൾ സി.പി.എം നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ക്രിമിനലുകളെ സംരക്ഷിച്ചില്ലെങ്കിൽ ആർക്കു വേണ്ടി, എന്തിനു വേണ്ടി ഓരോ കൊലപാതകവും നടത്തിയെന്ന് ഇവർ പുറംലോകത്തോട് പറയും. അത് പിണറായി വിജയനും കോടിയേരിക്കും നന്നായി അറിയാം. വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തിട്ട് പറയും ഇവരെ സംരക്ഷിക്കില്ല, പാർട്ടിക്ക് ഈ ക്രിമിനലുകളുമായി ഒരു ബന്ധവുമില്ലായെന്ന്. എന്നാൽ മറുഭാഗത്ത്, കേസ് നടത്തിക്കൊടുക്കും, വീട് സംരക്ഷിച്ച് കൊടുക്കും, എല്ലാ ചികിത്സാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും രമ ആരോപിച്ചു.
    First published: