കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി ആര്‍എംപി നേതാവ് കെകെ രമ. സിപിഎം സ്ഥാനാര്‍ഥി പി ജയരാജന് മണ്ഡലത്തില്‍ പിന്നിലായതോടെ ഫേസ്ബുക്കിലൂടെയാണ് കെകെ രമ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ ഇടതുപക്ഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചപ്പോള്‍ യുഡിഎഫിന് ആര്‍എംപി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
രക്തം സാക്ഷിയെന്ന തലക്കെട്ടോടെ ടിപി ചന്ദ്രശേഖരന്റെ ചിത്രം സഹിതമാണ് കെകെ രമയുടെ പോസ്റ്റ്. 'കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു' എന്ന രമ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: ചുവപ്പിന് ആശ്വാസമേകി തമിഴ്നാട്; രാജ്യത്ത് ഇടതുപാര്‍ട്ടികള്‍ ലീഡ് ചെയ്യുന്ന അഞ്ചില്‍ നാലും ഇവിടെഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
'കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു...
കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ
നന്മ വറ്റാത്ത മനസുകള്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍...??'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.