തിരുവനന്തപുരം: കെകെ രമ എംഎൽഎയ്ക്കെതിരെ വധഭീഷണി കത്ത്. നിയമസഭാ സംഘർഷക്കേസിലെ പരാതി പിൻവലിച്ച് മാപ്പുപറയണമെന്നും ഇത് അവസാന താക്കീതെന്നുമാണ് കത്തിൽ. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് ഭീഷണി കത്ത് അയച്ചിരിക്കുന്നത്.
“എടീ രമേ. നീ വീണ്ടും കളി തുടങ്ങിയല്ലേ? കൈ ഒടിഞ്ഞു, കാൽ ഒടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ”
അവസാനത്തെ താക്കീതാണെന്നും കേസ് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് കത്തിലെ ഭീഷണി. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.
കേസ് പിൻവലിക്കാൻ ഒരു മാസത്തെ അവധി നൽകുന്നുവെന്നും അടുത്ത മാസം 20ാം തീയ്യതിക്കുള്ളിൽ ഒരു തീരുമാനം നടപ്പിലാക്കും. പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നല്ലതുപോലെ അറിയാമല്ലോയെന്നും പറയുന്ന കത്തിൽ ഭരണം പോയാലും തരക്കേടില്ല തങ്ങളത് ചെയ്തിരിക്കുമെന്നും കത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala assembly, Kk rema