• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊലക്കേസ് പ്രതിയെ കൊലയാളിയെന്നല്ലാതെ എന്തുവിളിക്കാനെന്ന് K.K രമ; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരായി

കൊലക്കേസ് പ്രതിയെ കൊലയാളിയെന്നല്ലാതെ എന്തുവിളിക്കാനെന്ന് K.K രമ; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരായി

പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി

k k rema

k k rema

  • Last Updated :
  • Share this:
    കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുവരുത്തി. പരാതിയില്‍ ഈ മാസം 17ന് മറുപടി നല്‍കാനാണ് നിര്‍ദേശം. കൊലപാതകക്കേസ് പ്രതിയെ കൊലയാളിയെന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് കമ്മീഷന് മുന്നില്‍ ഹാജരായ ശേഷം കെ.കെ രമ ചോദിച്ചു. നേരത്തെയും പലര്‍ക്കുമെതിരെ കൊലപാതകിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊന്നും നടപടിയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

    പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടെ കമ്മീഷന്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടറാണ് കെ.കെ രമയെ വിളിച്ചുവരുത്തിയത്. പരാതിയുടെ പകര്‍പ്പ് രമ ചോദിച്ചു വാങ്ങി. ഈ മാസം 17ന് രമ നേരിട്ടെത്തി കമ്മീഷന് മുമ്പാകെ വിശദീകരണം നല്‍കും. ജയരാജന്‍ സ്ഥാനാര്‍ത്ഥിയാകും മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ നടപടിയെടുക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്ന് കമ്മീഷന് മുന്നില്‍ ഹാജരായ ശേഷം കെ.കെ രമ പറഞ്ഞു.

    ബാര്‍ കോഴ; കെ.എം മാണിക്കെതിരായ ഹര്‍ജികളിലെ തുടർ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

    ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോടിയേരിയുടെ പരാതി. കോടിയേരിയുടെ തന്നെ പരാതിയില്‍ നേരത്തെ രമക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
    First published: