• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരള കോൺഗ്രസ്‌ എം നേതൃത്വമറിയാതെ സൈബർ ആക്രമണം ഉണ്ടാകില്ല; ആക്രമണത്തിന് പിന്നിൽ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവർ'

'കേരള കോൺഗ്രസ്‌ എം നേതൃത്വമറിയാതെ സൈബർ ആക്രമണം ഉണ്ടാകില്ല; ആക്രമണത്തിന് പിന്നിൽ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവർ'

പരിപാടി ഉദ്ഘാടനം ചെയ്യാൻ വരുന്നതിനെതിരെ തന്നെ നിരവധി പേർ മെസ്സേജുകൾ വഴി പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്ന് കെ കെ രമ പറഞ്ഞു.

കെ കെ രമ

കെ കെ രമ

  • Last Updated :
  • Share this:
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ മാണി കനത്ത തോൽവിയാണ് ഏൽക്കേണ്ടിവന്നത്. എതിർ സ്ഥാനാർത്ഥി മാണി സി കാപ്പൻ പതിനയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് ജോസ് കെ മാണിയെ തറപറ്റിച്ചത്. കടുത്ത രാഷ്ട്രീയ പോരാട്ടം തെരഞ്ഞെടുപ്പിൽ നടന്നതിന് പിന്നാലെ സൈബർ പോരും ശക്തമായി. കേരള കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിട്ട് വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. ഇതിന്റെ ബാക്കി പത്രമാണ് പാലായിൽ നടന്ന പ്രതിഷേധ സമരം.

കെപിസിസി മുൻ അധ്യക്ഷൻ കെ എം ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സക്കറിയാസിനെ സൈബർ കേസിൽ  പാലാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങളോളം ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ സമാനമായ  അധിക്ഷേപം കേരള കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടും അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്  കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും കഴിഞ്ഞ ആഴ്ച മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി ആണ് പാലാ കുരിശുപള്ളി കവലയിൽ കോൺഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്. അധിക്ഷേപത്തിന് എതിരെ സഞ്ജയ് യുടെ ഭാര്യ സൂര്യയാണ് ഉപവാസം ഇരിക്കുന്നത്. ഈ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് കെ കെ രമ എംഎൽഎ കേരള കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.

പരിപാടി ഉദ്ഘാടനം ചെയ്യാൻ വരുന്നതിനെതിരെ തന്നെ നിരവധി പേർ മെസ്സേജുകൾ വഴി പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്ന് കെ കെ രമ പറഞ്ഞു. പള്ളിക്കെതിരെ ആണ് സമരം എന്നാണ് ഫോണിൽ ബന്ധപ്പെട്ടവർ പറഞ്ഞത്.  സൂര്യക്കെതിരെ  സൈബർ അക്രമം നടത്തിയത് വൻ ശക്തികൾ ആണെന്ന് അന്ന് തന്നെ മനസിലാക്കിയിരുന്നു. സ്ത്രീകളെ വിരട്ടാം എന്നാ ധാരണ വെണ്ട എന്നും രമ പറഞ്ഞു.ഭയപ്പെടുത്തി വീട്ടിൽ ഇരുത്താം എന്ന ധാരണ ആർക്കും വേണ്ട.

Also Read-  Shahida Kamal | വേട്ടയടാപ്പെടാൻ പോകുന്നുവെന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചിരുന്നു: ഷാഹിദ കമാൽ


വ്യക്തിഹത്യ നടത്തി തകർക്കാം എന്നാ വ്യാമോഹവും വേണ്ട. സ്ത്രീകൾക്കെതിരായ സൈബർ അക്രമണത്തിന് പിന്നിൽ  നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വെച്ചവർ ആണ് എന്ന് രമ ആരോപിച്ചു.സമൂഹം അവരെ അവജ്ഞയോടെ തള്ളും എന്നും രമ പറയുന്നു.

കേരള കോൺഗ്രസ്‌ നേതൃത്വത്തിനെതിരെയും കെ കെ രമ കടുത്ത വിമർശനം ഉന്നയിച്ചു.നേതാക്കൾ അറിയാതെ ഈ പ്രചരണം നടക്കില്ല എന്ന് രമ ചൂണ്ടിക്കാട്ടി. പണവും അധികാരവും ഉണ്ടേൽ എന്തും ആകാം എന്ന ധാരണ ആർക്കും വേണ്ട എന്നും രമ പറഞ്ഞു. ഈ നാട്ടിലെ പെണ്ണുങ്ങൾ ധൈര്യം ഉള്ളവർ ആണ്.

പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയാൽ ആത്മഹത്യാ ചെയ്യേണ്ട നാടായി കേരളം മാറി എന്ന് പറഞ്ഞു കൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് രമ ഉന്നയിച്ചത്. ആലുവയിലെ മോഫിയ കേസ് ചൂണ്ടിക്കാട്ടി ആയിരുന്നു വിമർശനം. വനിതാ മതിൽ തീർത്തവർ ആണ് ഇപ്പോൾ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്ന് രമ പരിഹസിച്ചു.

സമരം ചെയ്താൽ മാത്രം നീതി എന്നതാണ് കേരളത്തിലെ അവസ്ഥ എന്നും രമ പറഞ്ഞു.
Published by:Rajesh V
First published: