നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊടിക്കുന്നില്‍ സുരേഷിന് ഫ്യൂഡൽ മനോഭാവം; വിമർശിച്ച് കെ കെ ശൈലജ

    കൊടിക്കുന്നില്‍ സുരേഷിന് ഫ്യൂഡൽ മനോഭാവം; വിമർശിച്ച് കെ കെ ശൈലജ

    ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്നാണ് ഇത്തരം പരാമര്‍ശം ഉണ്ടാവുകയെന്നും ഇത് അപലപനീയമാണെന്നും കെ.കെ. ശൈലജ പറഞ്ഞു

    • Share this:
      മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കെ.കെ ശൈലജ. ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്നാണ് ഇത്തരം പരാമര്‍ശം ഉണ്ടാവുകയെന്നും ഇത് അപലപനീയമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

      പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

      ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
      കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന്

      മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.



      മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. അയ്യങ്കാളി ജന്മദിനത്തില്‍ എസ് സി- എസ് ടി ഫണ്ട് തട്ടിപ്പില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


      ''ശബരിമലയ്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു'- കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.



      മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്‍റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

      വിവാദ പരാമർശം സംബന്ധിച്ച് പിന്നീട് മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോൾ, പൊതു സമൂഹത്തിനു മുന്നിൽ വന്ന വിഷയം താൻ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ മറുപടി.

      ''നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ നവോത്ഥാനം നടപ്പാക്കാന്‍, പറയുന്ന കാര്യത്തില്‍ ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം സ്വന്തം കുടുംബത്തില്‍ നടപ്പാക്കണമെന്നുളള ഒരു ചര്‍ച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നു. താന്‍ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട,” - കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
      Published by:Karthika M
      First published:
      )}