വി ഡി സതീശൻ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തെന്ന വിവാദം കത്തിപ്പടരുന്നതിനിടെ മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്കെതിരെ ടി സിദ്ദിഖ്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസ് പരിവാർ സംഘടനയുടെ ദേശീയ പരിപാടിയിൽ മുഖ്യാതിഥിയായി കെ കെ ശൈലജ പങ്കെടുത്തെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ടി സിദ്ദിഖ്. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയായിരുന്ന കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തതെന്നും ടി സിദ്ദീഖ് വ്യക്തമാക്കി.
ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (2018). ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്.
പഴയത് കുത്തിപ്പൊക്കി നമുക്ക് ചർച്ച ചെയ്യാം
രാഷ്ടീയം ഉപേക്ഷിക്കേണ്ടി വന്നാലും RSSമായി വിട്ടുവീഴ്ചയില്ല; പരിപാടിക്ക് ക്ഷണിച്ചത് എം.പി വിരേന്ദ്രകുമാർ; വിശദീകരണവുമായി വിഡി സതീശൻആര്എസ്എസ് വേദിയിലെത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് ആർഎസ്എസ് പരിപാടിയായിരുന്നില്ല. തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചത് എംപി വിരേന്ദ്രകുമാറാണെന്നും വിഡി സതീശൻ വിശദീകരിച്ചു. വിഎസ് അച്യുതാനന്ദനും പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു.
തിരുവനന്തപുരത്ത് വിഎസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്ത പുസ്തകമാണ് തൃശൂരിൽ താൻ പ്രകാശനം ചെയ്തതെന്ന് സതീശൻ പറഞ്ഞു. ബിജെപി പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും പ്രചാരണം നൽകുന്നത് സിപിഎം ആണെന്ന് വിഡി സതീശൻ പറഞ്ഞു.
Also Read-കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ; തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പരസ്പര ധാരണയോടെ; മന്ത്രി പി രാജീവ്ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘ പരിവാറിനല്ലെന്നും എന്നെ വിരട്ടാൻ വരണ്ട നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും വിഡി സതീശന്‍ വ്യക്തമാക്കി.
ബിജെപി നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് വേദി പങ്കിട്ട വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമാണുള്ളതെന്നും സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.