മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ.കെ ശൈലജ. . തനിക്ക് നാല് തവണ എംഎൽഎ ആകാൻ പാർട്ടി അവസരം നൽകി. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും ശൈലജ പറഞ്ഞു.
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ആത്മകഥയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ. താൻ ഒറ്റക്ക് അല്ല ഒന്നും ചെയ്തത് എല്ലാം കൂട്ടായ പ്രവർത്തനകളുടെ ഫലം. പാർലിമെന്ററി പ്രവർത്തനങ്ങളെയും ഇതര പ്രവർത്തങ്ങളെയും ഒരു പോലെയാണ് പാർട്ടി കണക്കാക്കുന്നതെന്ന് ശൈലജ വ്യക്തമാക്കി.
Also Read-അയോഗ്യതാ കേസ്: എ. രാജയ്ക്ക് താൽക്കാലിക ആശ്വാസം; ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ
കെകെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൂക്കൾ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാത. കെ കെ ഷൈലജയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയത്. ആ വിശ്വാസം പൂർണ്ണമായും ഷൈലജ കാത്തെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
Also Read-നാടും നഗരവും പൂര ലഹരിയിലേക്ക്; തൃശ്ശൂർ പൂരം സാംപിൾ വെടിക്കെട്ട് ഇന്ന്
കോവിഡിനെ ഒരു ആരോഗ്യ പ്രശനം മാത്രമയല്ല, സാമൂഹിക വിഷയമായി കണക്കാക്കിയെന്നും കൊവിഡിനെ എൽ ഡി എഫ് കൂട്ടായി നേരിട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, KK Shailaja