• HOME
  • »
  • NEWS
  • »
  • kerala
  • »
  • K.K Shailaja | ചിലര്‍ പറയുന്നത് കേള്‍ക്കാം; വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്;പരാതി പറയാനെന്തിന് വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നു?' കെ.കെ ശൈലജ

K.K Shailaja | ചിലര്‍ പറയുന്നത് കേള്‍ക്കാം; വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്;പരാതി പറയാനെന്തിന് വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നു?' കെ.കെ ശൈലജ

സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ ആര്‍ജ്ജവ 2022′ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജയുടെ പ്രതികരണം.

കെ.കെ ശൈലജ ടീച്ചർ

കെ.കെ ശൈലജ ടീച്ചർ

  • Share this:
    'ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നു' സ്ത്രീകള്‍ വര്‍ഷങ്ങളോളം അതിക്രമങ്ങള്‍ സഹിച്ച് ഒടുവില്‍ തുറന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ ആര്‍ജ്ജവ 2022′ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജയുടെ പ്രതികരണം. മുന്‍മന്ത്രിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

    ‘ഒരു കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോള്‍ പറയണം. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആര്‍ജവമില്ലെങ്കില്‍ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം,’ കെകെ ശൈലജ പറഞ്ഞു.

    read also- KK Shailaja |ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ട്: കെ.കെ ശൈലജ ടീച്ചർ

    തന്‍റേടം എന്നത് അഹങ്കാരമല്ല, അത് തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസത്തിലേക്ക് വരാന്‍ കഴിയണം. കൂട്ടത്തില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ ആ ബുദ്ധിമുട്ടില്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് ശൈലജ പറഞ്ഞു.

    സിനിമ മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ശ്രമങ്ങൾ വേണം. പരാതി പറയാൻ സ്ത്രീകളും കേൾക്കാൻ സംഘടനയും തയ്യാറാകണമെന്നും അവർ പറഞ്ഞു.

    സ്ത്രീകൾക്ക് സ്വാഭാവികമായും കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടർന്നു കൊണ്ട് പോകാൻ കഴിയണം. മഞ്ജു വാര്യർ തിരിച്ചു വന്നതിൽ തനിക്കു വലിയ സന്തോഷം ഉണ്ട്. താൻ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു.

    read also- Actor Suriya |കേരളം രാജ്യത്തിന് മാതൃക ഷൈലജ ടീച്ചര്‍ സൂപ്പര്‍സ്റ്റാറും റോള്‍ മോഡലുമെന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ

    സ്ത്രീ രണ്ടാം തരമാണെന്ന ചിന്ത ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നു. സ്ത്രീകൾ തന്നെയാണ് അത്‌ തിരുത്തേണ്ടത്. സ്ത്രീകൾക്കിടയിലെ അസമത്വം ഉത്തരേന്തയിൽ ഇപ്പോഴും ഇത് തുടരുന്നുണ്ട്. എന്നാൽ കേരളത്തിൽ വലിയ മാറ്റം ഉണ്ട്. ആദ്യകാലത്ത്  വലിയ യാതനകൾ നേരിടേണ്ടി വന്ന സ്ത്രീ സമൂഹം ആയിരുന്നു കേരളത്തിലത്തിലേതും. എന്നാൽ പിന്നീട് ഇതിന് വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഫലമായി ഉണ്ടായതാണെന്നും അവർ പറഞ്ഞു.

    നടിയെ ആക്രമിച്ച സംഭവത്തിൽ താര സംഘടനയായ അമ്മ ഇപ്പോഴും നിരുപാധികമായ പിന്തുണ നടിക്ക് പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് അമ്മയുടെ വനിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ഷൈലജ ടീച്ചർ താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന്  പരസ്യമായി വ്യക്തമാക്കിയത്.
    Published by:Arun krishna
    First published: