തിരുവനന്തപുരം: നവോത്ഥാന മതിലുമായി സഹകരിച്ച സംഘടനകളുമായി സിപിഎം തിരഞ്ഞെടുപ്പ് ധാരണയ്ക്ക്. ജാതി സംഘടനകൾക്ക് തൊട്ടുകൂടായ്മ ഇല്ലെന്ന് സഖ്യസാധ്യതാ സൂചന നൽകി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകൾ കയറിയതിന്റെ പേരിൽ ശബരിമല നട അടച്ച തന്ത്രിയുടെ നടപടി മനുഷ്യത്വ വിരുദ്ധമാണെന്നും ശൈലജ തുറന്നടിച്ചു. ന്യൂസ് 18ന്റെ വരികൾക്കിടയിൽ എന്ന പരിപാടിയിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
നവോഥാന മതിലിന്റെ വിജയത്തിൽ നിർണ്ണായകപങ്കുവഹിച്ച എസ്എൻഡിപിയും കെപിഎംഎസും ഉൾപ്പെടെയുള്ള സംഘടനകളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന നിലപാടാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പങ്കുവെച്ചത്. സിപിഎമ്മിന്റെ ഉള്ളിലിരിപ്പുതന്നയാണ് കെ.കെ. ശൈലജയുടെ പ്രതികരണത്തിലുള്ളത്. ഇടത് അജണ്ടയുമായി യോജിക്കുന്നവരെ സഹകരിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ അന്തിമ തീരുമാനം മുന്നണിയാണ് എടുക്കേണ്ടതെന്നും ശൈലജ വിദീകരിച്ചു. ശബരിമലയിൽ യുവതീപ്രവേശനത്തിന് ശേഷം ശുദ്ധിക്രിയ നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്.
കെ.കെ.ഷൈലജയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം നാളെ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.