• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

KM MANI PASSES AWAY | ഇഷ്ട വകുപ്പ് ധനകാര്യം; 12 മന്ത്രിസഭകളില്‍ അംഗം

KM MANI PASSES AWAY | 8760 ദിവസമാണ് (24 വര്‍ഷം) കെ.എം മാണി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തത്.

news18
Updated: April 9, 2019, 6:52 PM IST
KM MANI PASSES AWAY | ഇഷ്ട വകുപ്പ് ധനകാര്യം; 12 മന്ത്രിസഭകളില്‍ അംഗം
കെ.എം മാണി
  • News18
  • Last Updated: April 9, 2019, 6:52 PM IST IST
  • Share this:
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം മാണിക്ക് എക്കാലത്തും ഇഷ്ടം ധനകാര്യ വകുപ്പിനോടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡും കെ.എം മാണിയുടെ പേരിലാണ്. 13 തവണ. ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനത്തിരുന്ന വ്യക്തി ആരെന്ന ചോദ്യത്തിന് ഉത്തരവും കെ.എം മാണി എന്നുതന്നെ. 12 മന്ത്രിസഭകളിലാണ് കേരള കോണ്‍ഗ്രസ് എന്ന പ്രദേശിക പാര്‍ട്ടിയുടെ നേതാവായ കെ.എം മാണി അംഗമായത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി റെക്കോഡുകളാണ് കെ.എം മാണിയുടെ പേരിലുള്ളത്.

8760 ദിവസമാണ് (24 വര്‍ഷം) അദ്ദേഹം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തത്. നിയമ വകുപ്പ് (21 വര്‍ഷം 2 മാസം), റവന്യൂ (10 വര്‍ഷം), ഹൗസിങ് (4 വര്‍ഷം 6 മാസം), ആഭ്യന്തരം (ഒരു വര്‍ഷം 6 മാസം), ജലസേചനം (10 മാസം) എന്നീ വകുപ്പുകളുടെ മന്ത്രിയായും മാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാര്‍ച്ച് നാലിന് നടന്ന തെരഞ്ഞെടുപ്പിലാണ് മാണി ആദ്യമായി നിയമസഭയിലെത്തിയത്. 18719 ദിവസം അതായത് 51 വര്‍ഷവും 3 മാസവും 9 ദിവസവുമാണ് കെ.എം മാണി നിയമസഭാംഗമായി തുടര്‍ന്നത്. 1965 മുതല്‍ തുടര്‍ച്ചയായി 13 തവണയാണ് പാല എന്ന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെ.എം മാണി നിയമസഭയിലെത്തുന്നത്.

Also Read 'കുഞ്ഞുമാണി'യില്‍ നിന്നും 'മാണി സാറി'ലേക്കുള്ള പരിണാമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

മലയോര മേഖലയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കെ.എം മാണിയെന്ന രാഷ്ട്രീയക്കാരന്‍ വിടവാങ്ങുമ്പോള്‍ ചരിത്രത്തിനൊപ്പം നിരവധി റെക്കോഡുകള്‍ കൂടിയാണ് അദ്ദേഹം അവശേഷിപ്പിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍