നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻ.എസ്.എസിനെതിരെ ആക്രമണം: സ്പെഷ്യൽ ടീം അന്വേഷിക്കണമെന്ന് മാണി

  എൻ.എസ്.എസിനെതിരെ ആക്രമണം: സ്പെഷ്യൽ ടീം അന്വേഷിക്കണമെന്ന് മാണി

  ജോസ് കെ മാണി കെ എം മാണിക്കൊപ്പം

  ജോസ് കെ മാണി കെ എം മാണിക്കൊപ്പം

  • Last Updated :
  • Share this:
   കോട്ടയം: എന്‍എസ്‌എസ്‌ കരയോഗ മന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ്‌ ടീമിനെ നിയോഗിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെട്ടു.

   എൻ.എസ്.എസ് കരയോഗം ഓഫീസിൽ വീണ്ടും റീത്ത്

   എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിക്ക്‌ റീത്ത്‌ സമര്‍പ്പിക്കുന്നത്‌ പോലെയുള്ള അതിനികൃഷ്ടമായ പ്രവര്‍ത്തികള്‍ക്ക്‌ പിന്നിലെ അരാജകവാദികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മാണി പറഞ്ഞു.

   ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ മാറ്റണം; ഹൈക്കോടതിയിൽ ഹർജി

   കേരളീയ സമൂഹത്തിന്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ എന്‍എസ്‌എസിന്‌ എതിരായി നടത്തുന്ന ഇത്തരം അതിക്രമങ്ങളെ കേരളാ കോണ്‍ഗ്രസ് (എം) അതിശക്തമായി അപലപിക്കുന്നുവെന്നും കെ.എം മാണി പറഞ്ഞു.

   എന്‍എസ്എസിനെതിരായ ആക്രമണങ്ങള്‍ക്ക് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ കെ മാണി എംപിയും ആവശ്യപ്പെട്ടു. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പോലുള്ള സമുന്നത വ്യക്തിത്വത്തെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അതിശക്തമായി കേരളീയ സമൂഹം ചെറുക്കുമെന്നും ജോസ്‌ കെ മാണി പറഞ്ഞു.
   First published:
   )}