• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാണിയെത്തി, കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

മാണിയെത്തി, കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയില്‍ തുടങ്ങും. തുടര്‍ന്ന് മൂന്നു മണിയോടെ പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

കെ.എം മാണി

കെ.എം മാണി

  • Share this:
    പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനും കേരളകോണ്‍ഗ്രസ് എം നേതാവുമായ കെ.എം മാണിയുടെ മൃതദേഹം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചു. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് പാലായിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഭൗതികശരീരവും വഹിച്ചുകൊണ്ടുളള വിലാപയാത്ര അദ്ദേഹത്തിന്റെ സ്വദേശമായ പാലായില്‍ രാവിലെ ഏഴോടെയാണ് എത്തിയത്.

    ഇന്നലെ വൈകിട്ട് കൊച്ചില്‍ നിന്നും ആരംഭിച്ച വിലാപയാത്ര അര്‍ധരാത്രിയോടെയാണ് കോട്ടയത്തെ തിരുനക്കര മൈതാനത്തെത്തിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയില്‍ തുടങ്ങും. തുടര്‍ന്ന് മൂന്നു മണിയോടെ പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിക്കും.
    ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന കെ.എം മാണി ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്.

    കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം എത്ര വലുതാണെന്നതിന് തെളിവാണ് അവസാനമായി ഒരു നോക്കുകാണാന്‍ ആര്‍ത്തിരമ്പുന്ന ജനാവലി.

    Also Read തുടക്കം ഡിസിസി സെക്രട്ടറിയായി; 'കുഞ്ഞുമാണി'യില്‍ നിന്നും 'മാണി സാറി'ലേക്കുള്ള പരിണാമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    First published: